Home » വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പഴമ്പാലക്കോട് തെക്കേപീടികയില്‍ അന്‍ഷിഷ് (24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

നാട്ടിലേക്ക് വരുന്നതിനായി കൊച്ചി എയര്‍പോട്ടിലെത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

The post വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ appeared first on BIGNEWSLIVE | Latest Malayalam News.

Original Article

Leave a Reply