Home » വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ഗുരുഗ്രാം: വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പ് വച്ച് ഒട്ടിച്ചതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ സസ്‌പെന്റ് ചെയ്തു.

കുട്ടികള്‍ മോശം വാക്കുകള്‍ ക്ലാസില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു ഹരിയാനയിലെ ഗുരുഗ്രാമിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയുടെ ഈ പ്രവൃത്തി. നാല് വയസുള്ള ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയുമാണ് അധ്യാപിക വായ ഒട്ടിച്ച ശേഷം ക്ലാസില്‍ ഇരുത്തിയത്.

ഒക്ടോബറിലാണ് സംഭവം. സെല്ലോടേപ്പു കൊണ്ട് വായ മൂടിയ നിലയില്‍ കുട്ടികള്‍ ക്ലാസില്‍ ഇരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ പരാതിപ്പെട്ടു.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിച്ച ശേഷം അധ്യാപികയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

Content Highlight: Teacher Tapes Mouths Of 2 Primary Students

Original Article

Leave a Reply