ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബിഹാറില്‍ ബി ജെ പിയും ജെ ഡി യുവും 17 സീറ്റുകളില്‍ വീതം മത്സരിക്കും
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബി ജെ പിയും ജനതാദള്‍ യുണൈറ്റഡും 17 സീറ്റുകളില്‍ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ആറു സീറ്റുകളിലും മത്സരിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആകെ 40 ലോക്‌സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഉപേന്ദ്ര കുശ്‌വാഹ എന്‍ ഡി എയില്‍നിന്ന് പുറത്തുപോയതിനു പിന്നാലെയാണ് എല്‍ ജെ പിക്ക് രണ്ട് സീറ്റുകള്‍ അധികം ലഭിച്ചത്.
ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും എല്‍ ജെ പി നേതാവ് രാം വിലാസ് പാസ്വാനും ഷായ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
BJP President Amit Shah: BJP will fight at 17 seats, Janata Dal (United) at 17 and Lok Janshakti Party at 6 seats in Bihar in upcoming 2019 Lok Sabha elections pic.twitter.com/58hBFvCABr — ANI (@ANI) December 23, 2018
content highlights: bjp and jdu will contest 17 loksabha seats each in bihar
Leave a Reply
You must be logged in to post a comment.