Home » റിസോര്‍ട്ടില്‍ നിറയെ ചോരപ്പാടുകള്‍; മണിക്കൂറുകള്‍ നീണ്ട ദുരൂഹത, സാമുവലിനൊപ്പം രാജുവിന്റെ ഭാര്യയും

റിസോര്‍ട്ടില്‍ നിറയെ ചോരപ്പാടുകള്‍; മണിക്കൂറുകള്‍ നീണ്ട ദുരൂഹത, സാമുവലിനൊപ്പം രാജുവിന്റെ ഭാര്യയും

റിസോര്‍ട്ടില്‍ നിറയെ ചോരപ്പാടുകള്‍; മണിക്കൂറുകള്‍ നീണ്ട ദുരൂഹത, സാമുവലിനൊപ്പം രാജുവിന്റെ ഭാര്യയും

റിസോര്‍ട്ടില്‍ നിറയെ ചോരപ്പാടുകള്‍; മണിക്കൂറുകള്‍ നീണ്ട ദുരൂഹത, സാമുവലിനൊപ്പം രാജുവിന്റെ ഭാര്യയും

കല്പറ്റ: മണിയങ്കോട് ഓടമ്പത്തെ വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ട് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് നടത്തിപ്പുകാരിലൊരാളായ വിന്‍സന്റ് സാമുവല്‍ കൊല്ലപ്പെട്ടത്. രണ്ടാഴ്ചമുമ്പാണ് വിന്‍സന്റ് സാമുവലും സുഹൃത്തും ചേര്‍ന്ന് വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ട് ലീസിനെടുത്തത്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സംഭവം. കുറച്ചുദിവസംമുമ്പ് ബന്ധുക്കളെയുംമറ്റും റിസോര്‍ട്ടില്‍ കൊണ്ടുവന്ന് കാണിച്ചിരുന്നു.

റിസോര്‍ട്ട് നടത്തിപ്പുകാരിലൊരാളുടെ കൊലപാതകവാര്‍ത്തയാണ് പ്രദേശത്തെ വെള്ളിയാഴ്ച ഉണര്‍ത്തിയത്. കല്പറ്റ നഗരത്തോട് ചേര്‍ന്നാണെങ്കിലും ശാന്തമായ നാട്ടിന്‍പുറത്ത് ഏറെ ഉള്‍പ്രദേശത്തുള്ള റിസോര്‍ട്ടിലെ കൊലപാതകവിവരം കാലത്ത് ഏഴരയോടെയാണ് പുറംലോകമറിഞ്ഞത്. റിസോര്‍ട്ടിലെ സൂപ്പര്‍വൈസറാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് എ.എസ്.പി. വൈഭവ് സക്‌സേന, മീനങ്ങാടി സി.ഐ. എം.വി. പളനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. വിന്‍സെന്റ് സാമുവലിന്റെ കുടുംബവും നാട്ടുകാരും അപ്പോഴേക്കും സ്ഥലത്തെത്തിയിരുന്നു.

ഉള്‍പ്രദേശത്ത് പ്രകൃതിരമണീയമായ സ്ഥലത്തെ റിസോര്‍ട്ടില്‍ അതിന്റെ നടത്തിപ്പുകാരിലൊരാള്‍ കൊല്ലപ്പെട്ടത് ഏറെ ദുരൂഹതകളുണര്‍ത്തിയെങ്കിലും എല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ മാഞ്ഞു. കൊലപാതകവിവരം പുറത്തറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പോലീസിന്റെ വലയിലായി.

Also Read: ഭാര്യയുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; കല്പറ്റയില്‍ റിസോര്‍ട്ട് ഉടമയെ കുത്തിക്കൊന്നു…

മൃതദേഹംകണ്ട ഹട്ടിലും പരിസരത്തും റിസോര്‍ട്ടില്‍നിന്ന് റോഡിലേക്കുള്ള വഴിയിലും കണ്ട രക്തമിറ്റിയ പാടുകളാണ് ആദ്യസംശയം ജനിപ്പിച്ചത്. പുറത്തുനിന്നേ അക്രമിക്കപ്പെട്ടെന്ന സംശയമായിരുന്നു ആദ്യമുണര്‍ന്നത്. എന്നാല്‍, തര്‍ക്കത്തിനിടെ പരിക്കേറ്റ അനിലിന്റെ കൈയില്‍നിന്നുള്ള രക്തമാണിതെന്നാണ് സംശയിക്കുന്നത്. റിസോര്‍ട്ടിന്റെ ഗേറ്റ് അടച്ചിട്ടതിനാല്‍ ഗേറ്റ് ചാടിക്കടന്നാണ് പ്രതികള്‍ എത്തിയതെന്ന് സംശയിക്കാവുന്ന അടയാളങ്ങളും റിസോര്‍ട്ട് പരിസരത്തുണ്ടായിരുന്നു. റിസോര്‍ട്ടിലെ സി.സി.ടി.വി. ക്യാമറകളും അന്വേഷണത്തില്‍ നിര്‍ണായകമായി.

Content Highlights: kalpetta resort owner's murder

Original Article

Leave a Reply