Home » രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍

രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍

രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍

രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏത് കംപ്യൂട്ടറുകളിലും കയറി പരിശോധന നടത്താന്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യം നല്‍കി ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭയാണ് ഉത്തരവ് നല്‍കിയത്. ഇതുവഴി രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാനും, നിരീക്ഷണം നടത്താനും, കംപ്യൂട്ടറുകള്‍ വഴി കൈമാറ്റം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള വിവരങ്ങളെ ഡീക്രിപ്റ്റ് ചെയ്യാനും സാധിക്കും.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ് (ജമ്മുകശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും അസാമിലും മാത്രം), ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവയാണ് മന്ത്രാലയം നല്‍കിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ള ഏജന്‍സികള്‍.

ഫോണ്‍വിളികളും, ഇമെയിലുകളും മാത്രമല്ല കംപ്യൂട്ടറുകളില്‍ ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഈ ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം. ആ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഇവര്‍ക്ക് അധികാരമുണ്ടാവും.

IMAGE

2000 ലെ ഐടി നിയമത്തിന്റെ സെക്ഷൻ 69(1) അനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം എന്നിവ പരിഗണിച്ചുകൊണ്ട് ആവശ്യമെങ്കില്‍ ഏജന്‍സികള്‍ക്ക് കംപ്യൂട്ടര്‍ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാനാവും.

ഉത്തരവ് അനുസരിച്ച് കംപ്യൂട്ടറിന്റെ ഉടമസ്ഥതയുള്ള ടെലികോം സേവനതാദാക്കളും, ഉപയോക്താക്കളും ഏതൊരു വ്യക്തിയും ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ചെയ്തിരിക്കണം. അല്ലാത്തപക്ഷം അവര്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

Content Highlights: 10 Central Agencies Can Now Snoop On Any Computer

Original Article

Leave a Reply