Home » രഞ്ജിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 117 റണ്‍സ് പിന്നില്‍

രഞ്ജിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 117 റണ്‍സ് പിന്നില്‍

രഞ്ജിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 117 റണ്‍സ് പിന്നില്‍

രഞ്ജിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 117 റണ്‍സ് പിന്നില്‍

ചെന്നൈ: രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരായ മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. തമിഴ്‌നാടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 268-ന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പതു വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ് കേരളം. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ആദ്യ ഇന്നിങ്‌സിലെ കേരളത്തിന്റെ ബാറ്റിങ് നിര പരാജയപ്പെടുന്നത്.

ഒരു വിക്കറ്റ് മാത്രം ശേഷിക്കെ തമിഴ്‌നാടിന്റെ സ്‌കോറിനേക്കാള്‍ 117 റണ്‍സ് പുറകിലാണ് കേരളം. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യരുമാണ് ക്രീസില്‍. രോഹന്‍ പ്രേമിനു പകരം ടീമിലെത്തിയ രാഹുല്‍ മാത്രമാണ് കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 59 റണ്‍സെടുത്ത രാഹുല്‍, സായ് കിഷോറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.

തമിഴ്നാടിനായി ടി. നടരാജനും റാഹില്‍ ഷായും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റ് നേടി.

അരുണ്‍ കാര്‍ത്തിക്ക് (22), ജലജ് സക്‌സേന (4), സഞ്ജു സാംസണ്‍ (9) സച്ചിന്‍ ബേബി (1), വി.എ ജഗദീഷ് (8), വിഷ്ണു വിനോദ് (0), അക്ഷയ് ചന്ദ്രന്‍ (14), ബേസില്‍ തമ്പി (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

രണ്ടാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെന്ന നിലയില്‍ ഇന്ന് കളി പുനരാരംഭിച്ച തമിഴ്‌നാടിന് 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി നാലു വിക്കറ്റും വീഴത്തി.

Content Highlights: ranji trophy kerala struggling against tamil nadu

Original Article

Leave a Reply