Home » മധ്യപ്രദേശിലെ പോലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍

മധ്യപ്രദേശിലെ പോലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍

മധ്യപ്രദേശിലെ പോലീസ് കാന്റീനില്‍  പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍

മധ്യപ്രദേശിലെ പോലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് തൊട്ടു പിന്നാലെ പോലീസ് കാന്റീനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഇവ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് ജോലിയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നാലായിരത്തോളം പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തിരുന്നു. നവംബര്‍ 18 നാണ് പോസ്റ്റല്‍ ബാലറ്റു വഴി വോട്ടുകള്‍ രേഖപ്പെടുത്തിയത്. പോലീസ്, സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സുകള്‍, ഹോംഗാര്‍ഡുകള്‍, സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്കായാണ് നേരത്തെ വോട്ടെടുപ്പ് നടത്തിയത്.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് എത്തിയപ്പോള്‍ ബാലറ്റുകള്‍ നിറച്ച മൂന്നു കവറുകള്‍ പുറത്തു നിന്നും 250 ഓളം കവറുകള്‍ കാന്റീനിന്റെ ഉള്ളില്‍ നിന്നും താന്‍ കണ്ടെത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ഗാട്‌ഗേ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു ദിവസമായി കവറുകള്‍ കാന്റീനില്‍ അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഇതിനെ കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് ഗാട്‌ഗേ കൂട്ടിച്ചേര്‍ത്തു.

Content Highlights: Postal Ballots Found In Police Canteen, Madhya Pradesh, Congress

Original Article

Leave a Reply