Home » ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് നല്‍കിയ ബാങ്കിന് 10,000രൂപയുടെ പിഴ

ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് നല്‍കിയ ബാങ്കിന് 10,000രൂപയുടെ പിഴ

ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് നല്‍കിയ ബാങ്കിന് 10,000രൂപയുടെ പിഴ

ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് നല്‍കിയ ബാങ്കിന് 10,000രൂപയുടെ പിഴ

അഹമ്മദാബാദ്: ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ ഇന്ത്യൻ ഓവര്‍സീസ് ബാങ്കിന് ഉപഭോക്തൃ കോടതി പിഴ വിധിച്ചു. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ വിവരങ്ങള്‍ കൈമാറിയതിന് പതിനായിരം രൂപ പിഴ പരാതിക്കാരന് ബാങ്ക് നല്‍കണമെന്നാണ് കോടതി ഉത്തരവ്. അഹമ്മദാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് നടപടി.

തന്റെ മൂന്ന് വര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ബാങ്ക് ഭാര്യയ്ക്ക് നല്‍കിയെന്ന് പറഞ്ഞ് സര്‍ദര്‍നഗര്‍-ഹന്‍സല്‍ ബ്രാഞ്ചിലെ അക്കൗണ്ട് ഉടമ ദിനേശ് പംനാനിയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.കുടുംബ കോടതിയില്‍ വൈവാഹിക തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും തന്റെ ഭാഗം ജയിക്കാന്‍ ഭാര്യ ഇത് ദുരുപയോഗിക്കുമെന്നും ചൂണ്ടികാട്ടിയാണ് ദിനേശ് കോടതിയെ സമീപിച്ചത്.

103 രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് ഈടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുര്‍ന്നാണ് അന്വേഷിക്കാന്‍ ദിനേശ് ബാങ്കില്‍ ചെല്ലുന്നത്.. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഭാര്യ ചോദിച്ചതും അതിനുള്ള ബാങ്കിന്റെ ചിലവിലേക്കാണ് 103 രൂപ ഈടാക്കിയതെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. എന്നാല്‍, തന്റെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ മറ്റാര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് ദിനേശ് കോടതിയെ സമീപിച്ചു. വിവരം നല്‍കിയതുമൂലം അക്കൗണ്ടിന് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. എന്നാൽ അനുവാദമില്ലാതെ ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ ബാങ്കിന് അധികാരമില്ലെന്ന് പറഞ്ഞ് ദിനേശിന് 10000രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

content highlights: court fines bank for disclosing the account details of husband to wife

Original Article

Leave a Reply