Home » ബുലാന്ദ്ശഹര്‍ അക്രമം: സൈനികനെ പോലീസിന് കൈമാറി

ബുലാന്ദ്ശഹര്‍ അക്രമം: സൈനികനെ പോലീസിന് കൈമാറി

ബുലാന്ദ്ശഹര്‍ അക്രമം: സൈനികനെ പോലീസിന് കൈമാറി

ബുലാന്ദ്ശഹര്‍ അക്രമം: സൈനികനെ പോലീസിന് കൈമാറി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലാന്ദ്ശഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടറെ വധിച്ചയാളെന്ന് സംശയിക്കുന്ന സൈനികനെ രാഷ്ട്രീയ റൈഫിള്‍സ് വൃത്തങ്ങള്‍ യു.പി പോലീസിന് കൈമാറി. ജീത്തു ഫൗജി എന്നറിയപ്പെടുന്ന ജിതേന്ദ്ര മാലിക്കിനെയാണ് കശ്മീരിലുള്ള രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് പോലീസിന് കൈമാറിയത്.

ഗോവധം ആരോപിച്ച് നടന്ന ആള്‍ക്കൂട്ട അക്രമത്തിനിടെയാണ് പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ സൈനികന്‍ പ്രദേശത്തെ വീടുവിട്ട് പോയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് സൈനികനെ കൈമാറിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

യു.പിയില്‍ നിന്നുളള പോലീസ് സംഘം നേരത്തെതന്നെ സൈന്യവുമായി ബന്ധപ്പെടുകയും ജിതേന്ദ്ര മാലിക്കിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നാണ് സൈന്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സൈനികനെ പോലീസിന് കൈമാറിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് തയ്യാറായിട്ടില്ല. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം സൈനികനിലേക്ക് നീണ്ടത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങും സുമിത് കുമാറെന്ന യുവാവും സംഘര്‍ഷത്തിനിടെ മരിച്ചിരുന്നു.

കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് സിങ്ങിന്റെ കുടുംബത്തിന് പോലീസ് 11 ലക്ഷംരൂപ കൈമാറി. അതിനിടെ, സൈനികനെ ഗൂഢാലോചന നടത്തി കേസില്‍ ഉല്‍പ്പെടുത്തിയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ സഹോദരന്‍ രംഗത്തെത്തി. ജിതേന്ദ്ര മാലിക്ക് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് കൊലപാതകവുമായി ബന്ധമില്ലെന്നും സഹോദരന്‍ ധര്‍മ്മേന്ദ്ര മാലിക് അവകാശപ്പെട്ടു.

Original Article

Leave a Reply