ബുധനാഴ്ചമുതല്‍ പാൻകാർഡ് നിയമങ്ങളിൽ മാറ്റം
കൊച്ചി: പാൻകാർഡ് നിയമങ്ങളിൽ ബുധനാഴ്ച മുതൽ മാറ്റങ്ങൾ വരുന്നു. നികുതി വെട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.
ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇൻകം ടാക്സ് റൂൾസ് (1962) ഭേദഗതികൾ ഉള്ളത്.
1) ഒരു സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പാൻ കാർഡ് എടുത്തിരിക്കണം. ഇതിനായുള്ള അപേക്ഷകൾ മേയ് 31-നുള്ളിൽ സമർപ്പിക്കണം.
2) ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, അവകാശി, സ്ഥാപകൻ, നടത്തിപ്പുകാരൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, പ്രിൻസിപ്പൽ ഓഫീസർ തുടങ്ങിയ പദവികൾ വഹിക്കുന്ന വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാണ്. അവരും മേയ് 31-നു മുൻപ് പാൻ കാർഡ് എടുക്കേണ്ടതാണ്.
3) അമ്മമാർ ഏക രക്ഷാകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ല.
content highlight:changes in pan card
Leave a Reply
You must be logged in to post a comment.