ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ക്രിക്കറ്റിൽ നിന്ന് താരം വിരമിക്കൽ കൂടി പ്രഖ്യാപിച്ചതോടെ ഇക്കാര്യം കൂടുതൽ ഉറപ്പായെന്നായിരുന്നു വാർത്തകൾ.
വരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്ന് ഗംഭീറിനെ ബിജെപി മത്സരിപ്പിക്കുമെന്നായിരുന്നു സൂചന. ബിജെപിയെ അനുകൂലിക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ ഗംഭീറിൻെറ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗംഭീർ.
മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ബിജെപി പ്രവേശനത്തെ കുറിച്ച് പ്രതികരിച്ചത്. അതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്. ആരാണ് ഇതിന് തുടക്കമിട്ടതെന്ന് തനിക്കറിയില്ലെന്നുമാണ് ഗംഭീറിൻെറ ഉത്തരം.Original Article
ബിജെപിയിൽ ചേരുമോ ? ഗംഭീറിൻെറ ഉത്തരം ഇതാണ്

Leave a Reply
You must be logged in to post a comment.