Home » പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചതായി കണ്ടെത്തല്‍

പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചതായി കണ്ടെത്തല്‍

പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചതായി കണ്ടെത്തല്‍

പ്രാദേശിക സംവരണം മറികടന്ന് നാല് പേരെ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചതായി കണ്ടെത്തല്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ദേവസ്വം നിയമന ചട്ടം ലംഘിച്ച് സ്ഥിരനിയമനം നടത്തിയതായി കണ്ടെത്തല്‍. നാല് കണ്ണൂര്‍, മലപ്പുറം സ്വദേശികളെ പ്രാദേശിക സംവരണം ചട്ടം മറികടന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായി നിയമിച്ചതിന്റെ രേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു. നിയമനം നല്‍കിയത് സിപിഎം പ്രവര്‍ത്തകര്‍ക്കാണെന്ന പരാതിയിലാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം നിയമ ലംഘനം കണ്ടെത്തിയത്. ഈ വര്‍ഷം ജൂണില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ നാല് അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനങ്ങളിലാണ് നഗ്നമായ നിയമ ലംഘനം നടന്നത്.

1950 ലെ തിരുവതാംകൂര്‍-കൊച്ചി ഹിന്ദുമത നിയമപ്രകാരം നിയമനം നല്‍കേണ്ടത് പഴയ തിരുവതാംകൂര്‍ ദേശത്തെ താമസക്കാര്‍ക്കാണ്. നിയമനവ്യവസ്ഥകളില്‍ ഇത് പ്രത്യേകം പറയുന്നുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ പട്ടികയിലെ സി.പി ശ്രീപദ്, ജസീന എന്നിവര്‍ കണ്ണൂര്‍ സ്വദേശികളും എം.പി ശ്രുതി മലപ്പുറം സ്വദേശിയുമാണ്. ഓവര്‍സിയറായി നിയമിതനായ അതുല്‍ എസ് അശോക് കണ്ണൂര്‍ തലശ്ശേരി സ്വദേശിയാണ്. ചട്ടം മറികടന്ന് നിയമനം ലഭിച്ച കണ്ണൂര്‍ സ്വദേശികള്‍ സജീവ സി.പിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് നിയമനം ലഭിക്കാതിരുന്ന തിരുവനന്തപുരം സ്വദേശി ദേവസ്വം ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന് പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ നാല് പേര്‍ ഒഴികെയുള്ളവര്‍ തിരുവതാംകൂര്‍, കൊച്ചി ദേശത്തുള്ളവരാണെന്ന് കണ്ടെത്തിയത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരണത്തോടെ പ്രസ്തുത ദേവസ്വം നിയമത്തിലെ വ്യവസ്ഥകള്‍ അസാധുവായെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡാകട്ടെ പ്രാദേശിക മാനദണ്ഡം സംബന്ധിച്ച് ചട്ടം രൂപീകരിച്ചിട്ടുമില്ല.

Content Highlights: devaswom board appointments, Highcourt audit

Original Article

Leave a Reply