Home » പെൺകുട്ടിക്കൊപ്പം ആൺകുട്ടി സെൽഫിയെടുക്കേണ്ട; മുന്നറിയിപ്പുമായി പോലീസ്

പെൺകുട്ടിക്കൊപ്പം ആൺകുട്ടി സെൽഫിയെടുക്കേണ്ട; മുന്നറിയിപ്പുമായി പോലീസ്

പെൺകുട്ടിക്കൊപ്പം ആൺകുട്ടി സെൽഫിയെടുക്കേണ്ട; മുന്നറിയിപ്പുമായി പോലീസ്

പെൺകുട്ടിക്കൊപ്പം ആൺകുട്ടി സെൽഫിയെടുക്കേണ്ട; മുന്നറിയിപ്പുമായി പോലീസ്

കോട്ടയം: സമൂഹമാധ്യമങ്ങളുടെ വർണപ്പൊലിമയിൽ ജീവിതം നഷ്ടപ്പെടുത്തുന്ന യുവതീയുവാക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. പെൺകുട്ടികളെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്യുന്ന കാമുകന്മാരുടെ എണ്ണം കൂടിയതോടെയാണ് പോലീസിന്റെ നടപടി.

ഇത്തരം സംഭവങ്ങൾ തടയാൻ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശത്തെ തുടർന്ന് ഡിവൈ.എസ്.പി.മാരായ വിനോദ് പിള്ള, ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.

പോലീസ് നൽകുന്ന നിർദേശങ്ങൾ:-

1. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകരുത്.

2. പെൺകുട്ടികൾ കൂട്ടുകാരായ പെൺകുട്ടികളുടെ പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പരുകൾ അവരുടേതുതന്നെയെന്ന് ഉറപ്പ്‌ വരുത്തുക.

3. അലാറം വെക്കാൻ രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ കുട്ടികൾക്ക് നൽകരുത്.

4. രക്ഷിതാക്കൾ അറിയാതെ കുട്ടികൾ ഫേസ്‌ബുക്ക്‌, ഇൻസ്റ്റാ ഗ്രാം അക്കൗണ്ട്‌ തുടങ്ങിയവ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കൂട്ടുകാരുടെ പട്ടിക പരിശോധിക്കുക. മെസൻജറിലെ ചാറ്റുകൾ പരിശോധിക്കുക.

5. കുട്ടികൾ അറിയാതെ അവരുടെ ബാഗുകൾ, അലമാരകൾ എന്നിവ പരിശോധിക്കുക.

6. പെൺകുട്ടികളുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും ഉപയോഗിക്കാതിരിക്കുക. പെൺകുട്ടിക്കൊപ്പം സെൽഫിയെടുക്കാൻ ആൺകുട്ടിയെ അനുവദിക്കരുത്.

7. രാത്രികാലങ്ങളിൽ വീടിനു പുറത്തേക്കുള്ള വാതിലുകൾ പൂട്ടി താക്കോലുകൾ രക്ഷിതാക്കൾ സൂക്ഷിക്കുക.

8. അസൈൻമെന്റുകൾ, നോട്ടുകൾ എന്നിവ വാട്സ്അപ്പ് വഴി കൂട്ടുകാർ അയച്ചുനൽകുന്നതും കൂട്ടുകാർക്ക് അയച്ചുകൊടുക്കുന്നതും നിരുത്സാഹപ്പെടുത്തുക.

9. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്ന് വ്യത്യസ്തമായി കണ്ടാൽ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാരണം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക.

10. കുട്ടികളുടെ മുൻപിൽ വെച്ച് രക്ഷിതാക്കൾ വഴക്കിടാതിരിക്കുക.

11. തങ്ങളുടെ നഗ്നഫോട്ടോ ചോദിക്കുന്ന ഒരാളുടെയും ഉദ്ദേശ്യം നന്നല്ല എന്ന് പെൺകുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.

12. നല്ല സ്പർശത്തിൻറെയും മോശം സ്പർശത്തിന്റെയും അർത്ഥം പെൺകുട്ടികളെ മനസ്സിലാക്കുക.

13. മാതാവും പിതാവും ഒന്നിച്ചിരുന്ന് കുട്ടിക്ക് സ്ത്രീപുരുഷ ലൈംഗികതയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിനൽകുക.

ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ 0481-2564103, 9497990050, 9497990045, 9447267739, 9497931888 എന്നീ നമ്പരുകളിലേക്ക്‌ നൽകാം.

Content Highlight: police make code of conduct of mobile use among students

Original Article

Leave a Reply