മുംബൈ: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഇടയാക്കിയത് പതിനായിരം കോടി രൂപ. സേവിങ്‌സ് അകൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്തവരിൽ നിന്നാണ് ബാങ്കുകൾ പണം തട്ടിയെടുത്തത്. സൗജന്യ സേവനത്തിന് പുറമെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതിന് അധിക ചാർജ് ഈടാക്കിയതും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മൂന്നര വർഷത്തിനിടയിലാണ് ഇത്രയും ഭീമമായ തുക പൊതുമേഖലാ ബാങ്കുകൾ സ്വന്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഈ കണക്കുകൾ വ്യക്തമാക്കുന്ന രേഖ കഴിഞ്ഞദിവസം പാർലമെന്റിൽ ധനകാര്യമന്ത്രാലയം സമർപ്പിച്ചു. 2012 ൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഈടാക്കുന്ന രീതി എസ്ബിഐ നിർത്തലാക്കിയിരുന്നു. എന്നാൽ, 2017 ൽ ആ നിയമം വീണ്ടും പ്രാബല്യത്തിൽ വന്നു. ജൻ ധൻ അകൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യം ഇല്ല. ധനകര്യ മന്ത്രാലയമാണ് ദിബിയേന്തു അധികാരി എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴ എസ്ബിഐ കുറച്ചതായും ധനമന്ത്രാലയം രേഖകളിൽ കാണിക്കുന്നുണ്ട്.
Original Article
പിഴ ഈടാക്കൽ: പൊതുമേഖലാ ബാങ്കുകൾ നേടിയത് 10000 കോടി രൂപ

Leave a Reply
You must be logged in to post a comment.