Home » പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പിന്നില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയും

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പിന്നില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയും

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പിന്നില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയും

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പിന്നില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയും

തളിപ്പറമ്പ്: പത്താംക്ലാസ് വിദ്യാർഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗംചെയ്ത കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ, ശ്രീകണ്ഠപുരം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തു. പെൺകുട്ടിയെ പ്രതികളുടെ അടുക്കലെത്തിച്ച സ്ത്രീയെയും പോലീസ് തിരയുന്നുണ്ട്. പെൺകുട്ടിയെ ചൊവ്വാഴ്ച തളിപ്പറമ്പ് മജിസ്ട്രേറ്റ്‌ മുൻപാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

ഇരുപതോളം പേർ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റു പ്രതികളുടെ മുന്നിലെത്തിച്ചുവെന്നാണ് അന്വേഷണസംഘത്തോടു പറഞ്ഞത്. സഹോദരിയുടെ നഗ്നചിത്രമുണ്ടെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനെ ചോദ്യംചെയ്തപ്പോൾ ആറംഗസംഘം പെൺകുട്ടിയുടെ സഹോദരനെ ആക്രമിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പോലീസ് തിരയുന്ന സ്ത്രീയാണ് വിദ്യാർഥിനിയെ വശീകരിച്ച് കെണിയിൽ വീഴ്ത്തി പ്രതികൾക്കു കൈമാറിയത്.

ഫെയ്‌സ്ബുക്ക് വഴിയാണ് സ്ത്രീയുമായി പെൺകുട്ടി അടുപ്പത്തിലായത്. പറശ്ശിനിക്കടവിലെ സുഹൃത്തിന്റെ വീട്ടിൽ പോകാനെത്തിയപ്പോഴാണ് സ്ത്രീയെ നേരിട്ട് പരിചയപ്പെട്ടത്. നവംബർ 13-നായിരുന്നു ഇത്. തുടർന്ന് പ്രതികളിലൊരാൾ സഞ്ചരിച്ച കാറിലേക്ക് കയറ്റുകയും വിദ്യാർഥിനിയുടെ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ച് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിക്കുകയുമായിരുന്നു. ലോഡ്ജിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്നു പറഞ്ഞാണ് വീണ്ടും പെൺകുട്ടിയെ കെണിയിലാക്കിയത്.

അതിവേഗം പോലീസ്

തളിപ്പറമ്പ്: പരാതി ലഭിച്ചതോടെ പോലീസ് അതിവേഗം നടപടിയെടുത്തതാണ് നാലുപേരെ വലയിലാക്കാൻ സഹായിച്ചത്. വിദ്യാർഥിനിയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്‌. ഒപ്പം ശാസ്ത്രീയാന്വേഷണവും തുടങ്ങി. പ്രതികളെന്നു സംശയിക്കുന്നവരുടെ മുഴുവൻ ഫോണുകളും പോലീസ് പിന്തുടർന്നു. പ്രതികളിലൊരാളുടെ ഫോണിലേക്കു വിളിച്ചപ്പോൾ എടുത്തത്‌ ഭാര്യയാണ്‌. വാഹനവുമായി ബന്ധപ്പെട്ട കാര്യത്തിന് വിളിക്കുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്. പിന്നീട് ഫോണെടുത്ത ഇയാൾ പോലീസിനോടു കയർത്തു. ഇയാളെ പോലീസ്‌ പിന്തുടരുന്നുണ്ടായിരുന്നു.

പുലർച്ചെയോടെ നാലുപേർ പോലീസിന്റെ വലയിലായി. ഇവരിൽനിന്ന്‌ ഏതാനും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഫോൺ വിളിച്ചതും സന്ദേശങ്ങൾ കൈമാറിയതും പരിശോധിക്കുകയാണ്. വ്യക്തമായ തെളിവ് ലഭിച്ചാലുടൻ അറസ്റ്റുചെയ്യും.

Content Highlight: four booked custody for raping minor girl

Original Article

Leave a Reply