Home » പരിശീലിപ്പിക്കുന്ന അധ്യാപകൻ വിധികർത്താവായെത്തി; കൂടിയാട്ട വേദിയില്‍ സംഘര്‍ഷം

പരിശീലിപ്പിക്കുന്ന അധ്യാപകൻ വിധികർത്താവായെത്തി; കൂടിയാട്ട വേദിയില്‍ സംഘര്‍ഷം

പരിശീലിപ്പിക്കുന്ന അധ്യാപകൻ വിധികർത്താവായെത്തി; കൂടിയാട്ട വേദിയില്‍ സംഘര്‍ഷം

കൂടിയാട്ടം പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ മൽസരത്തിൽ വിധികർത്താവായി വന്നതിനെ തുടർന്ന് സ്കൂൾ കലോൽസവ വേദിയിൽ സംഘർഷം. ആലപ്പുഴ ടീമിന്‍റെ പരിശീലകനെ വിധികര്‍ത്താവാക്കിയതിനെതിരെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടവേദിയില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേത്തുടർന്ന് പതിനഞ്ചു ടീമുകൾ മത്സരിക്കാൻ തയാറാകാതെ വേദിയിൽ കയറി പ്രതിഷേധിച്ചു.

ആകെ പതിനേഴ് ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. വിധികര്‍ത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. എന്നാല്‍, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നുമായിരുന്നു ഡി ഡി യുടെ വിശദീകരണം.

മത്സരാർഥികള്‍ റോഡ് ഉപരോധിക്കുവാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. ഒന്നാം വേദിയിലേയ്ക്ക് പ്രകടനവുമായി പോയ ഇവെര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും വിദ്യാർഥികളുമായി വാക്കേറ്റമുമുണ്ടായി . ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തുടങ്ങിയ പ്രതിഷേധം അഞ്ചര വരെ നീണ്ടു. പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ മാറ്റിയത്.

Original Article

Leave a Reply