Home » പയ്യന്നൂർ സൗഹൃദ വേദി, റിയാദ് യാത്രയയപ്പ് നൽകി

പയ്യന്നൂർ സൗഹൃദ വേദി, റിയാദ് യാത്രയയപ്പ് നൽകി

പയ്യന്നൂർ സൗഹൃദ വേദി, റിയാദ് യാത്രയയപ്പ് നൽകി

പയ്യന്നൂർ സൗഹൃദ വേദി, റിയാദ് യാത്രയയപ്പ് നൽകി

റിയാദ്: 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന പയ്യന്നൂർ സൗഹൃദ വേദി, റിയാദ് പ്രസിഡന്റ് ഉദയകുമാറിനും, പത്നി ഗീതാ ഉദയകുമാറിനും (വനിതാ വേദി രക്ഷാധികാരി) ബത്ത ഷിഫാ അൽജസീറ ഹാളിൽ വച്ച് യാത്രയയപ്പ് നൽകി.

ജോയിന്റ് സെക്രട്ടറി ശശികുമാർ ആമുഖപ്രസംഗം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി സനൂപ്കുമാർ സ്വാഗതം പറയുകയും, മുഖ്യ രക്ഷാധികാരി അബ്ദുൾ മജീദ് അധ്യക്ഷത വഹിക്കുകയും ചെയ്തു.

ഫോർക ചെയർമാൻ സത്താർ കായംകുളം ഉദ്ഘാടനം ചെയ്ത ചടങ്ങിന് എൻ.ആർ.കെ ട്രഷറർ അഡ്വക്കറ്റ് അനീർ ബാബു , സാംസാമുവൽ ( ഫോർക), പുരുഷോത്തമൻ(പി.എസ്.വി രക്ഷാധികാരി) , ബഷീർ (വാവ), സഫ്ശീർ(വാവ), ഷിബു ഉസ്മാൻ(പി.എം.എഫ് ജനറൽ സെക്രട്ടറി, ഓൺലൈൻ മീഡിയ), ഷുക്കൂർഹാജി, സെയ്യത്(തനിമ), ഷാജഹാൻ (പി.എം.എഫ്‌),മധു നമ്പ്യാർ എന്നിവർ ആശംസകൾ നേർന്നു.

മുൻ ലയൺസ്ക്ലബ് വൈസ് പ്രസിഡന്റ്, മുൻ കേരള സോഷ്യൽ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഉദയകുമാറിന് അബ്ദുൾ മജീദ് വേദിയുടെ സ്നേഹോപഹാരം കൈമാറി. ഗീതാ ഉദയകുമാറിനെ താഹിറാ അബ്ദുൽഅസീസിന്റെ നേതൃത്വത്തിൽ വനിതാ വേദി പ്രവർത്തകർ പൊന്നാട അണിയിച്ചു.

ഷിജിൽ, ഗിരീഷ്, ഷീലാരാജു എന്നിവർക്ക് പുറമെ പി.എസ്.വി അംഗങ്ങളായ അബ്ദുൽ സമദ് , റെജി രാജീവൻ, ഷാഫി, ജിഷ്ണു സനൂപ് കുമാർ, ജിഷ്ണു ശശികുമാർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മൻസൂർ, സതീശൻ, ഉണ്ണിക്കുട്ടൻ, അബ്ദുൾ അസീസ്, രതീഷ്, റാഷിദ്, രാഗേഷ്, ലത്തീഫ്, വരുൺ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് ട്രഷറർ കൃഷ്ണൻ നന്ദി പറഞ്ഞു.

Original Article

Leave a Reply