Home » പണം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വരനെ വീട്ടില്‍ക്കയറി വെട്ടി

പണം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വരനെ വീട്ടില്‍ക്കയറി വെട്ടി

പണം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വരനെ വീട്ടില്‍ക്കയറി വെട്ടി

പണം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വരനെ വീട്ടില്‍ക്കയറി വെട്ടി

മലയിന്‍കീഴ്(തിരുവനന്തപുരം): പണം ആവശ്യപ്പെട്ടെത്തിയ ആറംഗസംഘം വരനെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഗള്‍ഫില്‍ ജോലിയുള്ള മലയിന്‍കീഴ് തേവുപാറ ബിജുഭവനില്‍ ജെ.ബിജു(30)വിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം ബിജുവിന്റെ തേവുപാറയിലെ വീട്ടിലെത്തിയത്. ഈ സമയം അച്ഛനും അമ്മയും മാത്രമാണ് ബിജുവിനൊപ്പം വീട്ടിലുണ്ടായിരുന്നത്.

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ബിജുവിനോട് 25000 രൂപ ആവശ്യപ്പെട്ടു. 3000 രൂപ നല്‍കിയെങ്കിലും ബാക്കി പണം വേണമെന്ന വാശിയുമായാണിവര്‍ ആക്രമിച്ചതെന്ന് ബിജു പറഞ്ഞു. ഇടതു കൈയില്‍ രണ്ടിടത്തായും കാലിലും മുറിവേറ്റു. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

വരുന്ന 26-നാണ് ബിജുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഒന്നരമാസം മുന്‍പാണ് ബിജു നാട്ടിലെത്തിയത്. കാട്ടാക്കട, മാറനല്ലൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലുള്‍പ്പെട്ട ഹേമന്ദിന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള പ്രതികള്‍ക്കായി മലയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: groom attacked by his facebook friends in malayinkeezhu thiruvananthapuram

Original Article

Leave a Reply