യൂട്യൂബിൽ ഇപ്പോൾ ട്രെൻ്റിങ് ലിസ്റ്റിലുള്ളത് ഒരു പ്രണയാഭ്യര്‍ത്ഥനയാണ്. 'കാന്താരി കാമുകി' എന്ന ഹ്രസ്വ ചിത്രത്തിലെ രംഗം കാണാനായി ഒട്ടേറെ പേരാണ് യൂട്യൂബിൽ 'കാമുകി'യെ തേടിയെത്തുന്നത്. പ്ലസ്ടു കാലഘട്ടത്തിൽ രണ്ടു മതസ്ഥരായ കുട്ടികൾ ആരംഭിക്കുന്ന പ്രണയത്തോടെയാണ് 'കാന്താരി കാമുകി' തുടങ്ങുന്നത്.
എന്നാൽ മതഭ്രാന്തുള്ളവരായിരുന്നില്ല അവര്‍. തങ്ങളുടെ വിശ്വാസങ്ങളിൽ നിലനിന്നുകൊണ്ട് അവര്‍ പരസ്പരം വര്‍ഷങ്ങളോളം പ്രണയിച്ചു. ഒടുവിൽ വിവാഹിതരായി. ഇതാണ് 'കാന്താരി കാമുകി'യുടെ ഇതിവൃത്തം. എന്നാൽ ഇതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് മറ്റൊരു സന്ദര്‍ഭമാണ്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ അവനോട് ഒടുവിൽ അവൾ തുറന്ന് പ്രണയം തുറന്ന് പറഞ്ഞ നിമിഷം.
പ്രണയാര്‍ദ്രമായ വൈറൽ സംഭാഷണ ശകലങ്ങൾ അത്രമേൽ ശ്രദ്ധേയമാണ്. യൂട്യൂബ് കമൻ്റുകളിൽ നിറയുന്നതും അത് തന്നെ. എന്താണ് അവൾ അവനോട് പറഞ്ഞതെന്നറിയേണ്ടേ…
X
പ്രണയത്തിന് ജാതിയോ മതമോ ഉണ്ടോ. ജാതിയും മതവും നോക്കി പ്രേമിക്കാന്‍ പറ്റുമോ, അങ്ങനെ ചെയ്താല്‍ അതിനെ പ്രേമം എന്ന് വിളിക്കാന്‍ പറ്റുമോ എന്നും ഈ ഹ്രസ്വചിത്രം പ്രേക്ഷകരോട് ചോദിക്കുന്നു.
'കാന്താരി കാമുകി'യിലെ മനോഹരമായ ഗാനവും ആ സംഭാഷണ ശകലങ്ങളും വാട്ട്സാപ്പ് സ്റ്റാറ്റസുകളായി മാറിയിരിക്കുകയാണ് ഇപ്പോൾ
ഫ്രെഡി ജോണാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. സകെപി, ഹരിത ഹരിദാസ് , ആൻ്റണി പോൾ, ഗിരിശങ്കർ, നീലകണ്ഠൻ നമ്പൂതിരി, മാസ്റ്റർ അലൻരാജ് എന്നിവരാണ് ഹ്രസ്വ ചിത്രത്തിലെ അഭിനേതാക്കൾ. മൂവിഗോര്‍സ് ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന കാന്താരി കാമുകിയ്ക്കായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഫ്രെഡി ജോണും സകെ പിയും ചേര്‍ന്നാണ്. എം.വി എന്‍ ശ്രീനാഥിൻ്റെ വരികൾക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. വൈശാഖ് പി.കെയും വൈശാഖ് സി മാധവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഷൈൻ പുളിക്കൽ ആണ്. സിറിൽ സിറിയക്കാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Original Article
Leave a Reply
You must be logged in to post a comment.