നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും
മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും.
റിവേഴ്‌സ് റിപ്പോ നിരക്കും 6.25ശതമാനത്തില്‍ തുടരും. അതേസമയം, എസ്എല്‍ആര്‍ കാല്‍ശതമാനം കുറച്ചു. ഇതോടെ എസ്എല്‍ആര്‍ 19.25ശതമാനമായി.
പണപ്പെരുപ്പ നിരക്ക് 2.7-3.2ശതമാനമാക്കികുറയ്ക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 3.9-4.5 ശതമാനമായിരുന്നു.
അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് കരുതുന്നത്.
പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ബിഐ അത് പരിഗണിച്ചില്ല.
content highlight: MPC keeps repo rate unchanged at 6.5%
Leave a Reply
You must be logged in to post a comment.