അബുദാബി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം യുഎഇ സന്ദർശിക്കാനൊരുങ്ങുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദ് വത്തിക്കാനിലെത്തി ക്ഷണിച്ചതിനെത്തുടർന്നാണ് മാർപാപ്പ ഗൾഫ് സന്ദർശിക്കാനൊരുങ്ങുന്നത്.
We welcome the news of Pope Francis' visit to the United Arab Emirates next February – a visit that will strengthen… https://t.co/YSHwgyZ6T4
— HH Sheikh Mohammed (@HHShkMohd) 1544095337000
മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ഇൻ്റർനാഷണല്‍ ഇൻ്റർഫെയ്ത്ത് സമ്മേളനത്തിലും മതേതര സംവാദങ്ങള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും പോപ്പിൻ്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി. ഫെബ്രുവരി മാസത്തിലായിരിക്കും പോപ്പിൻ്റെ സന്ദർശനം. ചരിത്ര സന്ദര്‍ശനത്തെ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ കുറിച്ചു
Original Article
Leave a Reply
You must be logged in to post a comment.