Home » ദശമൂലം ദാമുവിന് പ്രണയം ഉണ്ട്, പ്രതികാരവും

ദശമൂലം ദാമുവിന് പ്രണയം ഉണ്ട്, പ്രതികാരവും

ദശമൂലം ദാമുവിന് പ്രണയം ഉണ്ട്, പ്രതികാരവും

ദശമൂലം ദാമുവിന് പ്രണയം ഉണ്ട്, പ്രതികാരവും

സാമൂഹിക മാധ്യമങ്ങളിലെ ട്രോളന്‍മാരുടെ ഇഷ്ടകഥാപാത്രമാണ് ദശമൂലം ദാമു. വിഷയം എന്തുമാകട്ടെ, ദശമൂലം ദാമു ഇല്ലാതെ ഒരു ആഘോഷവുമില്ല. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദശമൂലം ദാമു. ഒരിക്കല്‍ മണവാളനും രമണനും കൈയ്യടക്കിയ താരസിംഹാസനം ഇപ്പോള്‍ ദശമൂലത്തിന്റേതാണ്. ചട്ടമ്പിനാട് എഴുതിയ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പോലും വിചാരിച്ചില്ല, ട്രോളുകളുടെ കാലത്ത് ദശമൂലം രാജാവാകുമെന്ന്.

ദശമൂലം സിനിമയിലെ നായകനായാല്‍ എങ്ങിനെ ഇരിക്കും. അത് കാണിച്ചു തരുകയാണ് ട്രോളന്‍മാര്‍ ഇപ്പോള്‍. മോഹന്‍ലാലും ധനുഷും സൂര്യയുമെല്ലാം അഭിനയിച്ച കഥാപാത്രങ്ങളായാണ് ദശമൂലം ഇപ്പോള്‍ നമുക്ക് മുന്‍പിലെത്തുന്നത്. അതില്‍ ദശമൂലത്തിന്റെ പ്രണയവും പ്രതികാരവുമെല്ലാം നമുക്ക് കാണാന്‍ സാധിക്കും

സംഗതി വൈറലാകുമ്പോള്‍ നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ദശമൂലത്തെ അനശ്വരമാക്കിയ സാക്ഷാല്‍ സുരാജ് വെഞ്ഞാറമൂട്. ട്രോളന്‍മാരുടെ സമ്മാനം…. ഒരുപാട് നന്ദിയുണ്ട് ഈ കാണിക്കുന്ന സ്‌നേഹത്തിനോട്- സുരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വീഡിയോ കാണാം

Content Highlights:dashamoolam damu suraj venjaramoodu troll video chattambinadu mammootty benny p nayarambalam

Original Article

Leave a Reply