Home » തീവ്രവാദികളോട് സഹാനുഭൂതി കാണിച്ചിട്ട് രാജ്യസ്‌നേഹി ചമയരുത്; നസറുദ്ദീന്‍ ഷാക്കെതിരേ യോഗേശ്വര്‍ ദത്ത്

തീവ്രവാദികളോട് സഹാനുഭൂതി കാണിച്ചിട്ട് രാജ്യസ്‌നേഹി ചമയരുത്; നസറുദ്ദീന്‍ ഷാക്കെതിരേ യോഗേശ്വര്‍ ദത്ത്

തീവ്രവാദികളോട് സഹാനുഭൂതി കാണിച്ചിട്ട് രാജ്യസ്‌നേഹി ചമയരുത്; നസറുദ്ദീന്‍ ഷാക്കെതിരേ യോഗേശ്വര്‍ ദത്ത്

തീവ്രവാദികളോട് സഹാനുഭൂതി കാണിച്ചിട്ട് രാജ്യസ്‌നേഹി ചമയരുത്; നസറുദ്ദീന്‍ ഷാക്കെതിരേ യോഗേശ്വര്‍ ദത്ത്

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവിധ സംഘടനകളും ആളുകളും ഇക്കാര്യത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തും രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ സ്വന്തം കുട്ടികളെ കുറിച്ച് പേടിക്കുന്ന ഷാ 1984-ലെ ലഹളയിലും 1993-ലെ മുംബൈ സ്‌ഫോടനത്തിലും 2011-ലെ താജ് ആക്രണമണത്തിലും പേടിച്ചിരുന്നില്ലേയെന്ന് യോഗേശ്വര്‍ ദത്ത് ചോദിച്ചു.

തീവ്രവാദികളോട് സഹാനുഭൂതി കാണിച്ചിട്ട് നസറുദ്ദീന്‍ ഷാ രാജ്യസ്‌നേഹി ചമയരുതെന്നും ദത്ത് ചൂണ്ടിക്കാട്ടി. ''ബുലന്ദ്ശഹറില്‍ ജീവന്‍ നഷ്ടമായവരെ കുറിച്ച് എല്ലാവരെയും പോലെ ഞങ്ങള്‍ക്കും ആശങ്കയുണ്ട്. എന്നാല്‍ രാജ്യത്ത് മുന്‍പ് നടന്ന നിരപരാധികള്‍ മരിച്ചു വീണ ലഹളകളിലും തീവ്രവാദി ആക്രമണങ്ങളിലും നിങ്ങള്‍ ആശങ്കപ്പെട്ടതായി കണ്ടിട്ടില്ല. ഇക്കാര്യങ്ങളില്‍ നിങ്ങള്‍ ആരുടെ പക്ഷത്താണെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. ദയവു ചെയ്ത് തീവ്രവാദികളോട് സഹാനുഭൂതി കാണിച്ചിട്ട് നിങ്ങള്‍ സ്വയം രാജ്യസ്‌നേഹി ചമയരുത് ''-ദത്ത് വ്യക്തമാക്കി. 2012 ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ താരമാണ് യോഗേശ്വര്‍ ദത്ത്.

നേരത്തെ ബുലന്ദ്ശഹര്‍ അക്രമണത്തിനു പിന്നാലെ സ്വന്തം മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. മതവിദ്യാഭ്യാസം നല്‍കാതെ വളര്‍ത്തിയതിനാല്‍ അവര്‍ക്ക് സമൂഹത്തില്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇന്നു നിയമം കൈയിലെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഘടകം അവര്‍ക്കൊന്നും ശിക്ഷാഭീതിയില്ല എന്നതാണ്. ഇന്നിപ്പോള്‍ രാജ്യത്ത് ഒരു പോലീസ് ഓഫീസര്‍ മരണപ്പെടുന്നതിനേക്കാള്‍ വലുതാണ് ഒരു പശുവിന്റെ മരണമെന്നും ഷാ പറഞ്ഞിരുന്നു.

Content Highlights: don't call yourself a patriot after sympathising with terrorits yogeswar dutt slams naseeruddin shah

Original Article

Leave a Reply