Home » ടോപ്പ് ലെസ്സായി ഇഷ തല്‍വാര്‍: പോസ്റ്റിനു താഴെ തെറിവിളി

ടോപ്പ് ലെസ്സായി ഇഷ തല്‍വാര്‍: പോസ്റ്റിനു താഴെ തെറിവിളി

ടോപ്പ് ലെസ്സായി ഇഷ തല്‍വാര്‍: പോസ്റ്റിനു താഴെ തെറിവിളി

ടോപ്പ് ലെസ്സായി ഇഷ തല്‍വാര്‍: പോസ്റ്റിനു താഴെ തെറിവിളി

തട്ടത്തിന്‍ മറയത്ത് എന്ന ഒറ്റചിത്രത്തിലൂടെ മലയാളിയുടെ ഖല്‍ബില്‍ കയറിയതാണ് ഇഷ തല്‍വാര്‍.വിനോദിന്റെ മനം കവര്‍ന്ന തട്ടമിട്ട ആയിഷ ഇന്നും മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ്. സമൂഹ മാധ്യമങ്ങളില്‍ സജിവയായ ഇഷ പുതിയതായി പോസ്റ്റ് ചെയ്ത ടോപ് ലെസ് ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം നേരിടുകയാണ്.

ഡിസംബര്‍ നാലിന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ടെസ്റ്റ് ഷോട്ട് എന്ന പേരില്‍ ഇഷ ടോപ് ലെസ് ചിത്രം പങ്കുവെച്ചിരുന്നു. ടോപ് ലെസ്സായി പിന്തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഇഷ പോസറ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങി.

'ഇത്തരത്തില്‍ വേണമായിരുന്നോ', 'ഇതാണോ തട്ടത്തിന്‍ മറയത്ത്' തുടങ്ങി നിരവധി തെറികളും അശ്ലീല കമന്റുകളുമാണ് പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.

കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇഷ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു, ഇതിനു താഴെയും മോശം കമന്റുകള്‍ വന്നിരുന്നു.

പ്യഥിരാജ് നായകനായെത്തിയ രണമാണ് ഇഷയുടെ അവസാനം പുറത്തിങ്ങിയ മലയാള ചിത്രം

r

ContentHighlights: Isha talwar, actress isha talwar topless photo, isha talwar instagram, ranam,thatathin marayath

Original Article

Leave a Reply