അഡലെയ‍്‍ഡ്: പരിമിത ഓവർ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിൻെറ പിൻബലത്തിലാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ ഇടംപിടിച്ചത്. ടെസ്റ്റിൽ മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്ലാത്ത ഇന്ത്യക്ക് രോഹിതിനെ വിശ്വസിച്ച് ആശ്രയിക്കാൻ സാധ്യമല്ല. അതിനാൽ തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ വന്നും പോയും ഇരിക്കുന്ന താരമാണ് രോഹിത്.
എന്നാൽ കിട്ടിയ അവസരം രോഹിത് വലിച്ചെറിയുന്ന കാഴ്ചയാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൻെറ ഒന്നാം ഇന്നിങ്സിൽ കണ്ടത്. 41ന് നാല് എന്ന നിലയിൽ ഇന്ത്യ പതറി നിൽക്കുമ്പോഴാണ് രോഹിത് ക്രീസിലെത്തുന്നത്. പൂജാരക്കൊപ്പം നിന്ന് അദ്ദേഹം ഇന്ത്യക്ക് പ്രതീക്ഷയും നൽകി.
ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നോട്ട് പോകവെയാണ് രോഹിത് നിരുത്തരവാദിത്വപരമായി കളിച്ചത്. നഥാൻ ലിയോണിൻെറ പന്തിൽ അനാവശ്യ ഷോട്ട് കളിച്ച രോഹിത് ഒരു തവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
എന്നാൽ തൊട്ടടുത്ത പന്തിലും അനാവശ്യമായി ബാറ്റ് വെച്ച അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞാണ് ഒടുവിൽ പവലിയനിലേക്ക് മടങ്ങിയത്. രോഹിതിൻെറ ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ് പ്രകടനത്തിനെതിരെ ട്വിറ്ററിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. രണ്ടാം ഇന്നിങ്സിൽ ശ്രദ്ധയോടെ കളിച്ചില്ലെങ്കിൽ രോഹിത് ടീമിന് പുറത്തായാലും അത്ഭുതപ്പെടേണ്ടതില്ല.
Original Article
ടെസ്റ്റിൽ എന്തിനോ വേണ്ടി കളിക്കുന്ന രോഹിത് ശർമ്മ !

Leave a Reply
You must be logged in to post a comment.