ജെയ്റ്റ്‌ലിക്കെതിരായ പൊതുതാത്പര്യ ഹര്‍ജി തള്ളി; അഭിഭാഷകന് പിഴ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) ക്യാപിറ്റല്‍ റിസര്‍വുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി.
ആര്‍.ബി.ഐയുടെ കാപ്പിറ്റല്‍ റിസര്‍വ് ജെയ്റ്റ്ലി 'കൊള്ളയടിക്കുന്നുവെന്ന്' ആരോപിച്ചാണ് അഭിഭാഷകനായ എം.എല്‍ ശര്‍മ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ശര്‍മയുടെ ഹര്‍ജി അനുവദിക്കാന്‍ യാതൊരു കാരണവും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ശര്‍മയ്ക്ക് കോടതി അമ്പതിനായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ഹര്‍ജി തള്ളിയതിനു ശേഷവും വാദം തുടര്‍ന്നതിനാണ് പിഴ.
പിഴ അടയ്ക്കുന്നതു വരെ ശര്‍മയ്ക്ക് മറ്റൊരു പൊതുതാത്പര്യ ഹര്‍ജിയും ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കരുതെന്ന് സുപ്രീം കോടതി രജിസ്ട്രിക്ക് ബെഞ്ച് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
contest highlights: Supreme court dismisses public interest litigation against Arun Jaitley
Leave a Reply
You must be logged in to post a comment.