Home » ജിഎസ്ടി: ജനുവരി മുതല്‍ ഈ സാധനങ്ങള്‍ക്ക് വിലകുറയും

ജിഎസ്ടി: ജനുവരി മുതല്‍ ഈ സാധനങ്ങള്‍ക്ക് വിലകുറയും

ജിഎസ്ടി: ജനുവരി മുതല്‍ ഈ സാധനങ്ങള്‍ക്ക് വിലകുറയും

ജിഎസ്ടി: ജനുവരി മുതല്‍ ഈ സാധനങ്ങള്‍ക്ക് വിലകുറയും

ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ 40 ഓളം ഉത്പന്നങ്ങള്‍ക്കാണ് ജിഎസ്ടി നിരക്ക് വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 33 ഉത്പന്നങ്ങള്‍ 18 ശതമാനത്തില്‍ നിന്ന് 12 ഉം അഞ്ചും ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിന്റെ സ്ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതുപ്രകാരം ജനുവരി ഒന്ന് മുതല്‍ വില കുറയുന്നു സാധനങ്ങള്‍ ഇവയാണ്.

  • പ്രസരണ ദണ്ഡ്, ക്രാങ്ക്‌സ്, ഗിയര്‍ ബോക്‌സ്, കപ്പി
  • മോണിട്ടറുകള്‍, 32 ഇഞ്ച് വരെയുള്ള ടിവി
  • ലിഥിയം-അയണ്‍ ബാറ്ററികളുള്ള പവര്‍ ബാങ്ക് (ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് നേരത്തെ തന്നെ 18 ശതമാനമാണ് ജിഎസ്ടി)
  • ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ റെക്കോര്‍ഡ്‌സുകള്‍, വീഡിയോ ഗെയിംസ്
  • 100 രൂപക്ക് താഴെയുള്ള സിനിമാ ടിക്കറ്റ്
  • ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറടക്കമുള്ള ഉപകരണങ്ങള്‍ക്കും അതിന്റെ ഭാഗങ്ങള്‍ക്കും 28 ശതമാനമുണ്ടായിരുന്ന ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചു.
  • വിവിധ തരം കോര്‍ക്കുകള്‍, 100 രൂപക്ക് മുകളിലുള്ള സിനിമ ടിക്കറ്റ്, ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുടങ്ങിയവ 18-ല്‍ നിന്ന് 12 ശതമാനമാക്കി കുറച്ചു.
  • മാര്‍ബിള്‍ റബ്ബിള്‍, ഊന്നുവടി, നാച്ചുറല്‍ കോര്‍ക്ക്, ഹോളോബ്രിക്‌സ് എന്നിവയുടെ ജിഎസ്ടി നിരക്ക് 12-ല്‍ നിന്ന് അഞ്ചാക്കി വെട്ടിക്കുറച്ചു. സൗരോര്‍ജ പ്ലാന്റുകള്‍ക്കും ജിഎസ്ടി അഞ്ചാക്കിയിട്ടുണ്ട്.
  • ശീതീകരിച്ച പച്ചക്കറി, ജന്‍ധന്‍ അക്കൗണ്ടിന് ബാങ്കിങ് സേവനത്തിനുള്ള നികുതി എന്നിവയെ ജിഎസ്ടിയെ നിരക്കില്‍ നിന്ന് ഒഴിവാക്കി.
  • തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ഇക്കോണമി ക്ലാസിന് അഞ്ചും ബിസിനസ് ക്ലാസിന് 12 ശതമാനവും ഇനി ജിഎസ്ടി നല്‍കിയാല്‍ മതി.

Content Highlights: These Items Likely To Get Cheaper On Reduced GST Rates

Original Article

Leave a Reply