Home » ചൈനയില്‍ ഐഫോണുകള്‍ക്കുള്ള നിരോധനം മറികടക്കാന്‍ ആപ്പിളിന്റെ പുതിയ പണി

ചൈനയില്‍ ഐഫോണുകള്‍ക്കുള്ള നിരോധനം മറികടക്കാന്‍ ആപ്പിളിന്റെ പുതിയ പണി

ചൈനയില്‍ ഐഫോണുകള്‍ക്കുള്ള നിരോധനം മറികടക്കാന്‍ ആപ്പിളിന്റെ പുതിയ പണി

ചൈനയില്‍ ഐഫോണുകള്‍ക്കുള്ള നിരോധനം മറികടക്കാന്‍ ആപ്പിളിന്റെ പുതിയ പണി

ഫോണുകളുടെ വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് കോടതിയുടെ വിധി മറികടക്കാന്‍ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിക്കുന്നു. മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ പേറ്റന്റുകള്‍ ലംഘിച്ചു എന്ന കേസിലാണ് കോടതി ഐഫോണ്‍ മോഡലുകളുടെ വില്‍പന നിര്‍ത്തിവെക്കണമെന്ന വിധി പുറപ്പെടുവിച്ചത്.

ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക.

എന്നാല്‍ വിധിയെ മറികടക്കാന്‍ ചൈനയ്ക്ക് വേണ്ടി മാത്രമായി ചെറിയൊരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഓഎസിന്റെ 12.1.2 അപ്‌ഡേറ്റിലാണ് പുതിയ മാറ്റമുണ്ടാവുക.

ആപ്പ് മാനേജുമായി ബന്ധപ്പെട്ടുള്ള ക്വാല്‍കോമിന്റെ പേറ്റന്റ് മറികടക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ പെട്ടെന്ന് ക്ലോസ് (force exit) ചെയ്യുമ്പോഴുള്ള ചെയ്യുമ്പോഴുള്ള ആനിമേഷനില്‍ മാറ്റം വരുത്തുമെന്നാണ് മാക് റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്വാല്‍കോമും ആപ്പിളും തമ്മില്‍ നിയമപോരാട്ടങ്ങള്‍ നടന്നുവരുന്നുണ്ട്. ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കോടതി വിധിയ്‌ക്കെതിരെ ആപ്പിള്‍ നല്‍കിയിട്ടുമുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം കോടതികള്‍ നിഷേധിച്ച പേറ്റന്റ് അവകാശ വാദങ്ങള്‍ പറഞ്ഞ് ക്വാല്‍കോം വൃത്തികെട്ട കളി കളിക്കുകയാണെന്ന് ആപ്പിള്‍ പറയുന്നു.

ആഗോള തലത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്വേഷണം നേരിടുന്ന ഒരു കമ്പനിയില്‍ നിന്നുണ്ടാകുന്ന മറ്റൊരു നിരാശാജനകമായ നീക്കമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനായുള്ള ക്വാല്‍കോമിന്റെ ശ്രമങ്ങളെന്ന് ആപ്പിള്‍ പറഞ്ഞു. അതേസമയം ആപ്പിളിന്റെ ഏറെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ചൈന. കേസിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത് ആപ്പിളിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

Content Highlights: apple making software changes to avoid ban in china

Original Article

Leave a Reply