ചിരിവാതകം ശ്വസിച്ച ആഴ്‌സണല്‍ താരങ്ങള്‍ ഇനി കരയേണ്ടി വരും
ലണ്ടന്‍: മതിഭ്രമം ഉണ്ടാക്കുന്ന നൈട്രസ് ഓക്‌സൈഡ് ശ്വസിച്ചെന്ന ആരോപണം നേരിടുന്ന ആഴ്സനല്‍ താരങ്ങള്‍ പ്രതിക്കൂട്ടില്‍. അലക്‌സാണ്ട്രെ ലക്കാസെറ്റെ, മത്തിയോ ഗുണ്ടോസി, പിയറെ ഔബമേയങ്, മെസ്യൂട്ട് ഒസില്‍ എന്നീ താരങ്ങളുടെ വീഡിയോ പുറത്തുകൊണ്ടുവന്നത് സണ്‍ ആണ്.
ലണ്ടനിലെ ഒരു ക്ലബ്ബില്‍ വെച്ച് ഓഗസ്റ്റിലാണ് സംഭവം. താരങ്ങളോട് സംസാരിക്കുമെന്നും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കുമെന്നും ആഴ്സനല്‍ വക്താവ് അറിയിച്ചു.
ഈ വാതകം അമിതമായ സന്തോഷം ക്ഷണത്തില്‍ പ്രദാനം ചെയ്യുന്നതാണ്. ചിരിവാതകം എന്നും അറിയപ്പെടുന്നു. ശ്വസിച്ചുകഴിഞ്ഞാല്‍ സദാ ചിരിച്ചുകൊണ്ടിരിക്കും. അതേസമയം, അമിതമായ ഉപയോഗം തലച്ചോറിനെ വരെ ബാധിക്കും.
ലണ്ടന്‍ ക്ലബ്ബുകളില്‍ നൈട്രസ് ഓക്സൈഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടെങ്കിലും വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. മെഡിക്കല്‍രംഗത്ത് വേദനസംഹാരിയായി ഇത് ഉപയോഗിക്കുന്നുണ്ട്.
Content Highlights: Arsenal to talk to players over nitrous oxide inhalation allegations
Leave a Reply
You must be logged in to post a comment.