Home » ക്യാപ്റ്റനും കോച്ചും പറയുന്നത് രണ്ടുതരത്തില്‍; ആരേയും മണ്ടന്‍മാരാക്കാന്‍ നോക്കേണ്ടെന്ന് ആരാധകര്‍

ക്യാപ്റ്റനും കോച്ചും പറയുന്നത് രണ്ടുതരത്തില്‍; ആരേയും മണ്ടന്‍മാരാക്കാന്‍ നോക്കേണ്ടെന്ന് ആരാധകര്‍

ക്യാപ്റ്റനും കോച്ചും പറയുന്നത് രണ്ടുതരത്തില്‍; ആരേയും മണ്ടന്‍മാരാക്കാന്‍ നോക്കേണ്ടെന്ന് ആരാധകര്‍

ക്യാപ്റ്റനും കോച്ചും പറയുന്നത് രണ്ടുതരത്തില്‍; ആരേയും മണ്ടന്‍മാരാക്കാന്‍ നോക്കേണ്ടെന്ന് ആരാധകര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി പരിശീലകന്‍ രവി ശാസ്ത്രി. ഔള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കുമായാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയതെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ടീം സെലക്ഷനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കവെയാണ് ശാസ്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

ജഡേജ പൂര്‍ണമായും ഫിറ്റായിരുന്നെങ്കില്‍ പെര്‍ത്തില്‍ ടീമിലുണ്ടാകുമായിരുന്നു. അശ്വിന്‍ ടീമിലേക്കു തിരിച്ചെത്തിയില്ലെങ്കില്‍ 80 ശതമാനം ഫിറ്റാണെങ്കില്‍പ്പോലും ജഡേജയെ മെല്‍ബണില്‍ ടീമിലുള്‍പ്പെടുത്തുമായിരുന്നു. മൈലുകള്‍ക്ക് അപ്പുറത്തിരുന്ന് കണ്ണുമടച്ച് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ഓസ്‌ട്രേലിയയിലേക്കു വരുന്നതിന് നാലു ദിവസം മുമ്പ് തോളിലെ പരുക്കിന് ജഡേജ കുത്തിവയ്പ് എടുത്തിരുന്നു. പെര്‍ത്ത് ടെസ്റ്റ് ആകുമ്പോഴേയ്ക്കും ജഡേജ 70 ശതമാനം മാത്രമേ കായികക്ഷമത വീണ്ടെടുത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ജഡേജയെ ടീമിലുള്‍പ്പെടുത്തി റിസ്‌ക് എടുക്കേണ്ടെന്നു ടീം കരുതിയത്. ശാസ്ത്രി വ്യക്തമാക്കി.

ശാസ്ത്രിയുടെ ഈ വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നേരത്തെ തന്നെ പരിക്കുണ്ടെങ്കില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ടീമില്‍ എന്തിനാണ് ജഡേജയെ ഉള്‍പ്പെടുത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാത്രമല്ല, പെര്‍ത്ത് ടെസ്റ്റിനു മുന്നോടിയായി 13 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയെയും ഉള്‍പ്പെടുത്തിയിരുന്നു. ശാസ്ത്രി ആരേയും മണ്ടന്‍മാരാക്കാന്‍ നോക്കേണ്ടെന്നും തങ്ങള്‍ കണ്ണുപൊട്ടന്‍മാരെല്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിക്കുശഷം ക്യാപ്റ്റന്‍ വിരാട് കോലി മാധ്യമങ്ങളോടു പറഞ്ഞതിനു വിരുദ്ധമായാണ് ശാസ്ത്രി ഇപ്പോള്‍ സംസാരിക്കുന്നതും. അശ്വിനു പരുക്കില്ലായിരുന്നെങ്കില്‍പ്പോലും നാലു പേസ് ബോളര്‍മാരുമായി കളിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു മല്‍സരത്തിനുശേഷം കോലി വിശദീകരിച്ചത്. സ്പിന്നര്‍മാരെ ടീമിലേക്കു പരിഗണിച്ചിട്ടു പോലുമില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പരിക്കു മൂലമാണ് ജഡേജയെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോള്‍ ശാസ്ത്രി പറയുന്നത്.

നാലു പേസ് ബോളര്‍മാരുമായി പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ ടീമിന്റെ തീരുമാനം സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാല്‍ അതിന്റെ ഉത്തരവാദികള്‍ ശാസ്ത്രിയും കോലിയും ആയിരിക്കുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

Content Highlihts: Ravi Shastri's injury update on Ravindra Jadeja India vs Australia Test Cricket

Original Article

Leave a Reply