കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്ന് ആറു വയസുകാരന്‍
മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്ന് ആറു വയസുകാരന്‍.
അഡ്‌ലെയിഡില്‍ നാളെ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഭാഗ്യം കിട്ടിയ ആര്‍ച്ചി ഷില്ലറാണ് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ കാത്തിരിക്കുന്നത്.
ഡിസംബര്‍ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിലും ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഈ കൊച്ചു ബാലന്‍ ഉണ്ടാകും.
ഹൃദ്‌രോഗിയായ ആര്‍ച്ചി ഷില്ലറിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതോടെ സാധ്യമായിരിക്കുന്നത്.
മേക്ക് എ വിഷ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആര്‍ച്ചി ഷില്ലറിന്‍റെ ആഗ്രഹം സഫലമാക്കി നല്‍കിയിരിക്കുന്നത്.
Australia’s newest Test squad member has his whites and is warming up with the rest of the Aussie squad at training. Learn his full story HERE: https://t.co/ctXeVwWwOL pic.twitter.com/4s2EFarMoN
— cricket.com.au (@cricketcomau) December 3, 2018
This is outstanding! More on Australia's newest Test squad member via @ARamseyCricket HERE: https://t.co/ctXeVwWwOL@MakeAWishAust | #AUSvIND pic.twitter.com/XqBh0mbZUw
— cricket.com.au (@cricketcomau) December 3, 2018
ഗുരുതര രോഗങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഇതുപോലുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നഥാന്‍ ലിയോണാണ് ഇഷ്ടതാരമെന്നും ലെഗ് സ്പിന്‍ ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ആര്‍ച്ചി പറഞ്ഞു.
പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടന്ന ഓസ്‌ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഷില്ലറെ ഓസിസ് പരിശീലകന്‍ ജസ്റ്റിന്‍ ലാ൦ഗര്‍ ടീമിലേക്ക് ക്ഷണിക്കുന്നത്.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ 6ന് ഓവലില്‍ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 14ന് പെര്‍ത്തിലാണ്.
ഡിസംബര്‍ 26ന് മെല്‍ബണില്‍ മൂന്നാം ടെസ്റ്റും, പുതുവര്‍ഷത്തില്‍ ജനുവരി മൂന്നിന് ഡിഡ്‌നിയില്‍ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.
ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. മൂന്ന് പരമ്പരകളില്‍ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.
Leave a Reply
You must be logged in to post a comment.