Home » ‘കോലിയെപ്പോലെ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ലോകത്തെ മോശം ടീമാകുമായിരുന്നു’-ഓസീസ് കോച്ച്

‘കോലിയെപ്പോലെ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ലോകത്തെ മോശം ടീമാകുമായിരുന്നു’-ഓസീസ് കോച്ച്

‘കോലിയെപ്പോലെ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ലോകത്തെ മോശം ടീമാകുമായിരുന്നു’-ഓസീസ് കോച്ച്

'കോലിയെപ്പോലെ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ലോകത്തെ മോശം ടീമാകുമായിരുന്നു'-ഓസീസ് കോച്ച്

അഡ്‌ലെയ്ഡ്: വിരാട് കോലി വിക്കറ്റ് ആഘോഷിക്കുന്നതു പോലെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആഘോഷിച്ചിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും മോശം ടീമായി ഓസ്‌ട്രേലിയ മാറുമായിരുന്നെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. കോലിയുടെ ആ ആഘോഷരീതി ഇഷ്ടമാണെന്നും അതേസമയം ഓസീസ് താരങ്ങള്‍ ഇത്തരത്തില്‍ ചെയ്താല്‍ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുകയെന്നും ലാംഗര്‍ വ്യക്തമാക്കി.

കോലി ഒരു സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹത്തിന്റെ ഗ്രൗണ്ടിലെ പെരുമാറ്റവും സമീപനവും എനിക്കിഷ്ടമാണ്. ഞാന്‍ അത് ആസ്വദിക്കാറുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അങ്ങനെ ചെയ്താല്‍ വ്യഖ്യാനം മറ്റൊരു തരത്തിലാകും. ലാംഗര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വിമര്‍ശിച്ച് സച്ചിന്‍ തെണ്ടുല്‍ക്കറിട്ട ട്വീറ്റിനും ലാംഗര്‍ മറുപടി നല്‍കി. ഓസീസ് മണ്ണില്‍ ഇത്തരത്തില്‍ പ്രതിരോധത്തിലൂന്നി കളിക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ ഇതിന് മുമ്പ് താന്‍ കണ്ടിട്ടില്ലെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

സച്ചിന്‍ കളി തുടങ്ങിയപ്പോള്‍ ഓസീസ് ടീമിലുണ്ടായിരുന്നത് അലന്‍ ബോര്‍ഡര്‍, ഡേവിഡ് ബൂന്‍, സ്റ്റീവ് വോ, മാര്‍ക്ക് വോ പോലുള്ള ഇതിഹാസ താരങ്ങളായിരുന്നു. അവര്‍ക്ക് ഒരുപാട് ടെസ്റ്റ് മത്സരങ്ങളുടെ അനുഭവസമ്പത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ടീം അനുഭവസമ്പത്തില്‍ ഏറെ പിറകിലാണ്. പ്രത്യേകിച്ച് ബാറ്റ്‌സ്മാന്‍മാര്‍. ലാംഗര്‍ വ്യക്തമാക്കി.

Content Highlights: Australia would be worst blokes in the world if they celebrated like Virat Kohli says Justin Langer

Original Article

Leave a Reply