കൊച്ചി∙ സംസ്ഥാനത്തിന്‍റെ ജനസംഖ്യ 3.5 കോടിയാണ്. എന്നാൽ മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 4.33 കോടിയും. ദൈവത്തിന്‍റെ സ്വന്തം രാജ്യമായ നമ്മുടെ കൊച്ചുകേരളത്തിലെ കണക്കാണിത്. സെപ്റ്റംബര്‍ മാസത്തിൽ ട്രായ് പുറത്തുവിട്ട കണക്കാണിത്. കേരളത്തിലെ ഇപ്പോഴുള്ള ജനസംഖ്യയെക്കാൾ ഒരുകോടിയിലേറെ അധികം മൊബൈൽ ഫോൺ കണക്‌ഷനുകള്‍ കൂടുതൽ.
ഐഡിയ, ബിഎസ്എൻഎൽ, വോഡഫോൺ സേവനദാതാക്കളേക്കാള്‍ ജിയോ, എയർടെൽ എന്നിവയ്ക്ക് വരിക്കാര്‍ കൂടിയിട്ടുമുണ്ട് പുതിയ കണക്കിൽ. റിലയൻസ് ജിയോയ്ക്ക് 1,78,192 വരിക്കാരോളമാണ് മുൻ കണക്ക് പ്രകാരം കൂടിയിരിക്കുന്നത്. എയർടെലിന് 7,030 വരിക്കാരും. സംസ്ഥാനത്തിൽ ഒരു ലക്ഷം ആളുകള്‍ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് വേണ്ടി അപേക്ഷ നൽകിയിട്ടുമുണ്ട്.
ഇന്ത്യയിൽ ആകമാനം മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 116.93 കോടിയാണെന്നാണ് കണക്ക്. രാജ്യമൊട്ടാകെ നോക്കുമ്പോള്‍ ഒരു മാസത്തിന് മുമ്പുള്ളതിനേക്കാള്‍ 1.30 കോടി വരിക്കാരെ ജിയോയ്‍ക്ക് അധികമായി ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്.
Original Article
Leave a Reply
You must be logged in to post a comment.