റായ്പൂര്‍: ബോളിവുഡ് ചിത്രം കേദാര്‍നാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധനം. ത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സംഘപരിവാർ ആരോപണം. ഹിന്ദു മുസ്ലീം പ്രണയമാണ് പ്രമേയം. സുഷാന്ത് സിങ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2015ലെ ഉത്തരാഖണ്ഡ് പ്രളയത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. ക്രമസമാധാന നിലയും പരിഗണിച്ചാണ് നിരോദനമെന്ന് സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു. ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സന്യാസി സംഘടനയുടെ കേദാര്‍ സഭയുടെ അധ്യക്ഷന്‍ വിദോദ് ശുഭ മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായ നായികയും മുസ്‌ലിം ചുമട്ടുതൊഴിലാളിയായ നായകനും പ്രണയത്തിലാകുന്നതാണ് വിവാദ വിഷയമായത്. സിനിമ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതെന്നാണ് ആരോപണം
Original Article
കേദാര്‍നാഥിന് ഉത്തരാഖണ്ഡിൽ നിരോധനം

Leave a Reply
You must be logged in to post a comment.