കുവൈറ്റിലെ ഷെയ്ഖ് ജാബർ പാലം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും
കുവൈറ്റ് : കുവൈറ്റിലെ ഷെയ്ഖ് ജാബര്‍ പാലം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് റോഡ് ഗതാഗത വകുപ്പ് അതോറിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.ദേശീയ – വിമോചന ദിനാഘോഷത്തിന്റെ ഭാഗമായാകും പാലം രാജ്യത്തിന് സമർപ്പിക്കുക .
സുബിയ നഗരത്തെ കുവൈറ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 36.1 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ 27.5 കിലോമീറ്റർ ഭാഗവും കടലിന് മുകളിലൂടെയാണ്.
8 വരിപ്പാതയാണ് പാലത്തിൽ സജ്ജീകരിക്കുന്നത്. 1186 സ്പാനുകളും 1215 തൂണുകളുമുണ്ട് പാലത്തിന്.
പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് ചുങ്കം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി
Leave a Reply
You must be logged in to post a comment.