Home » കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ…

കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ…

കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ…

കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ…

കുട്ടികള്‍ക്ക് ഇടുന്ന ഉടുപ്പ്, നല്‍കുന്ന ഭക്ഷണം ഇവയെല്ലാം വേണ്ടതിലധികം ശ്രദ്ധ ചെലുത്തി ചെയ്യുന്നവരാണ് മാതാപിതാക്കള്‍.

എന്നാല്‍, കുഞ്ഞുങ്ങൾക്ക് നല്‍കുന്ന മരുന്നിന്‍റെ കാര്യത്തിലോ?

മരുന്നധികം നല്‍കിയാല്‍ അസുഖനഗല്‍ വേഗം മാറുമെന്നാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാല്‍, അളവില്‍ വരുന്ന ചെറിയ വ്യത്യാസം പോലും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും.

ഒരു ടീസ്പൂൺ എന്നത് വീട്ടിലെ ഏതെങ്കിലും സ്പൂൺ അല്ല മറിച്ച് അഞ്ച് മി.ലിറ്റർ(5എംഎൽ) ആണ് എന്ന് ഓർത്ത് വയ്ക്കണം. അടുക്കള സ്പൂണിൽ മരുന്ന് അളന്ന് നൽകിയാൽ ഒന്നുകിൽ ഡോസ് കൂടിപോകും അല്ലെങ്കിൽ കുറഞ്ഞു പോകും.

ഡ്രൈ പൗഡർ രൂപത്തിലും മരുന്നുകൾ കടകളിൽ ധാരാളം ഉണ്ട്. അങ്ങനെയുള്ള മരുന്നുകൾ ക്യത്യമായ അളവിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് മരുന്നുലായനി ആക്കേതുണ്ട്.

ചിലപ്പോൾ മരുന്നുകളോടൊപ്പം തന്നെ അത് സിറപ്പാക്കാനുള്ള ശുദ്ധീകരിച്ച വെള്ളവും ഉണ്ടാകും. വെള്ളം നിറയ്ക്കും മുൻപ് മരുന്നു കുപ്പികളിലെ അടയാളങ്ങൾ ശ്രദ്ധിക്കണം.

ചില കുട്ടികൾ എത്ര ശ്രമിച്ചാലും മരുന്ന് കുടിക്കാതെ തുപ്പിക്കളയാറുണ്ട്. അങ്ങനെയുള്ളപ്പോൾ ഓറൽ സിറിഞ്ചുകൾ ഉപയോഗിച്ച് തുള്ളി തുള്ളിയായി നാവിൽ ഇറ്റിച്ച് നൽകാം. പൊടികുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോഴും ഈ രീതിയാണ് നല്ലത്.

ഗുളിക നൽകുമ്പോള്‍ കുട്ടി അത് കഴിച്ചുവെന്ന് ഉറപ്പ് വരുത്തണം. ചില കുട്ടികൾ കയ്പ്പു മൂലം തുപ്പിക്കളയാറാണ് പതിവ്.

ഗുളിക വിഴുങ്ങാൻ പ്രയാസം ആണെങ്കിൽ കഞ്ഞിവെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ ലയിപ്പിച്ച് നൽകാം. ജ്യൂസ്, പാൽ തുടങ്ങിയ പാനീയങ്ങളിൽ മരുന്നു ലയിപ്പിച്ച് നൽകുന്നത് നല്ലതല്ല.

മരുന്ന് നൽ‌കിയ ശേഷം കുട്ടികൾ ഛർദിക്കുന്നത് അപൂർവമല്ല. മരുന്ന് നൽകി അരമണിക്കൂറിനുള്ളിൽ ഛർദിച്ചാൽ ഒരു തവണ കൂടി മരുന്ന് നൽകണം.

ആന്‍റിബയോട്ടിക്കുകൾ ഡോക്ടറുടെ ഉപദേശപ്രകാരം അഞ്ച് ദിവസമോ ഏഴ് ദിവസമോ ചിലപ്പോൾ അതിലധികമോ നൽകേണ്ടി വരും. ഒന്നോ രണ്ടോ ദിവസം നൽകിയ ശേഷം ആന്‍റിബയോട്ടിക് ഒരിക്കലും നിർത്തിവയ്ക്കരുത്.

ഡോസ് അടയാളപ്പെടുത്തിയ കപ്പുകളിൽ തന്നെ മരുന്ന് അളന്ന് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Original Article

Leave a Reply