Home » കലോത്സവത്തില്‍ ശാസ്ത്ര ലോകത്ത് നിന്നൊരു വയലിന്‍ നാദം മുഴങ്ങി

കലോത്സവത്തില്‍ ശാസ്ത്ര ലോകത്ത് നിന്നൊരു വയലിന്‍ നാദം മുഴങ്ങി

കലോത്സവത്തില്‍ ശാസ്ത്ര ലോകത്ത് നിന്നൊരു വയലിന്‍ നാദം മുഴങ്ങി

ആലപ്പുഴ: കലോത്സവത്തില്‍ ശാസ്ത്ര ലോകത്ത് നിന്നൊരു വയലിന്‍ നാദം മുഴങ്ങി. പാണക്കാട് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഭാവന കൃഷ്ണ എസ് പൈ വയലിന്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എ ഗ്രേയ്ഡ് സ്വന്തമാക്കിയിരിക്കുകയാണ്. മാത്രമല്ല, വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കടുത്ത ആരാധികയായ ഭാവന അധികമാരും ചെയ്യാത്ത വോക്കോ വയലിനും ചെയ്യും. തന്റെ ആഗ്രഹം ഐ എസ് ആര്‍ ഒയില്‍ ജോലി നേടുകയെന്നതാണെങ്കിലും, അങ്ങനെയൊരു ആഗ്രഹം നിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും താന്‍ ഒരിക്കലും വയലിന്‍ വിട്ടു കളയാന്‍ ഒരുക്കമല്ലെന്നും, അത് എന്നും തന്റെ ജീവനോട് ചേര്‍ത്ത് പിടിക്കുമെന്നും ഭാവന പറഞ്ഞു.

(സ്വയം പാടി വയലിന്‍ വായിക്കുക) ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനായ ജി.സുനില്‍ പൈയുടേയും അദ്ധ്യാപിക വി.കെ ശ്രീജയുടേയും മകളാണ് ഭാവന.ഏഴു വര്‍ഷമായി വയലിന്‍ പഠിക്കുന്ന ഭാവന കലോത്സവ വേദികള്‍ക്കു പുറമെ പുറത്തും വയലിന്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല, അച്ഛനില്‍ നിന്നും ബാലപാഠങ്ങള്‍ അഭ്യസിച്ചു വളര്‍ന്ന ഭാവന ഇപ്പോള്‍ തിരുവനന്തപുരം എസ്.ആര്‍ രാജശ്രീ ടീച്ചറിന്റെ ശിക്ഷണത്തിലാണ്.

Original Article

Leave a Reply