മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചു. വൈകുന്നേരം 6.10ന് ചെന്നൈയിലേയ്ക്ക് പുറപ്പെടുകയും രാത്രി 9.20ഓടെ മടങ്ങിയെത്തുകയും ചെയ്യുന്ന തരത്തിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുള്ളത്.
ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും നിലവിൽ ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ ബെംഗളുരുവിലേയ്ക്ക് മറ്റൊരു സര്‍വീസ് കൂടി ആരംഭിക്കാനും ഗോ എയര്‍ പദ്ധതിയിടുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് അബു ദാബിയിലേയ്ക്കും രാത്രി ദോഹയിലേയ്ക്കും സര്‍വീസ് നടത്തിയിരുന്നു.
ദോഹയിൽ നിന്ന് ആദ്യവിമാനത്തിൽ കണ്ണൂരിലെത്തിയ യാത്രക്കാര്‍ക്ക് ഖത്തര്‍ മട്ടന്നൂര്‍ ഏരിയാ സൃഹൃദവേദിയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. മധുരം വിതരണം ചെയ്തും ബാൻഡ് മേളമൊരുക്കിയുമായിരുന്നു സ്വീകരണം. വായന്തോട്ടിലും യാത്രക്കാര്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു.
Original Article
കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയർ സർവീസ് ആരംഭിച്ചു

Leave a Reply
You must be logged in to post a comment.