മുംബൈ: കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് ഉദ്ഘാടന ദിവസം തന്നെ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ബെംഗളൂരുവിലേയ്ക്കും ഹൈദരാബാദിലേയ്കും ചെന്നൈയിലേയ്ക്കും കണ്ണൂരിൽ നിന്ന് ഗോ എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
പതിവുസര്‍വീസുകള്‍ക്ക് പുറമെ ഉദ്ഘാടനദിവസം ഡൽഹിയിലേയ്ക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അറയിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയൻ, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ എന്നിവര്‍ ചേര്‍ന്നായിരിക്കും വിമാനത്താവളം ഉദ്ഘാടനം ചെയ്യുക.
നിലവിൽ രാജ്യത്തെ 23 വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ച് ഗോ എയര്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. അനുമതികള്‍ ലഭ്യമാകുന്നതോടെ രാജ്യാന്തര സര്‍വീസുകള്‍ നടത്താനും ഗോഎയര്‍ പദ്ധതിയിടുന്നുണ്ട്.
ഉദ്ഘാടനദിവസം കണ്ണൂരിൽ നിന്ന് ആദ്യം പറന്നുയരുന്ന വിമാനം എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റേതാണ്. അബു ദാബിയിലേയ്ക്കാണ് സര്‍വീസ്.
Original Article
കണ്ണൂരിൽ നിന്ന് ഗോ എയർ പറക്കും, ഉദ്ഘാടനദിനം തന്നെ

Leave a Reply
You must be logged in to post a comment.