മുംബൈ: വ്യാപാര വാരത്തിൻ്റെ മധ്യ ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കമായി. സെന്‍സെക്‌സ് 311 പോയന്റ് നേട്ടത്തില്‍ 35461ലെത്തിയപ്പോൾ നിഫ്റ്റി 95 പോയിൻ്റ് ഉയര്‍ന്ന് 10644ലിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത് ദാസിനെ നിയമിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരികൾ മുഖ്യമായും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1290 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 301 ഓഹരികള്‍ നഷ്ടം നേരിട്ടു.
എച്ച്പിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി,ബിപിസിഎല്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോൾ ബജാജ് ഓട്ടോ, ടാറ്റമോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഒഎന്‍ജിസി, എസ്ബിഐ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
Original Article
Leave a Reply
You must be logged in to post a comment.