മുംബൈ: വാരാന്ത്യം ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തോടെ. സെൻസെക്സ് 366 പോയിൻ്റ് ഇടിഞ്ഞ് 36,065ലെത്തി. അതേസമയം നിഫ്റ്റി 116.75 പോയിൻ്റ് ഇടിഞ്ഞ് 10,850 ലുമെത്തി.
ടാറ്റാ മോട്ടോഴ്സ്, സ്റ്റീൽസ്, എം ആൻ്റ് എം, വേദാന്ത, എൽ ആൻ്റ് ടി എന്നീ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടം കൊയ്തു. അതേസമയം ഇൻഫോസിസ് നഷ്ടമുണ്ടാക്കാൻ തുടങ്ങി. എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്സ്, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.
എച്ച്ഡിഎഫ്സി, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ തകര്‍ച്ചയാണ് ഓഹരി സൂചികകളെയും തളര്‍ത്തിയത്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപയിൽ നേരിയ ഉണര്‍വ്വുണ്ടായിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരെ 69.70 ആയിരുന്ന രൂപയുടെ മൂല്യം ഇന്ന് 16 പൈസ മെച്ചപ്പെടുത്തി 69.86ലെത്തിയിട്ടുണ്ട്.
Original Article
ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കമായി

Leave a Reply
You must be logged in to post a comment.