Home » ഓസീസ് മണ്ണില്‍ റെക്കോഡ് നേട്ടവുമായി കോലി; മറികടന്നത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തെ

ഓസീസ് മണ്ണില്‍ റെക്കോഡ് നേട്ടവുമായി കോലി; മറികടന്നത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തെ

ഓസീസ് മണ്ണില്‍ റെക്കോഡ് നേട്ടവുമായി കോലി; മറികടന്നത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തെ

ഓസീസ് മണ്ണില്‍ റെക്കോഡ് നേട്ടവുമായി കോലി; മറികടന്നത് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ത്രയത്തെ

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസീസ് മണ്ണില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. വെറു ഒമ്പത് ടെസ്റ്റുകളിലെ 18 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. കൂടാതെ വിദേശത്ത് 2000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡും കോലി സ്വന്തമാക്കി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ക്കു ശേഷം ഓസ്‌ട്രേലിയില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോലി. അഡ്ലെയ്ഡ് ടെസ്റ്റിന് ഇറങ്ങുമ്പോള്‍ എട്ട് റണ്‍സായിരുന്നു കോലിക്ക് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ താരം മൂന്ന് റണ്‍സിന് പുറത്തായിരുന്നു. ഓസ്ട്രേലിയന്‍ മണ്ണില്‍ കളിച്ച എട്ടു ടെസ്റ്റില്‍ നിന്നായി അഞ്ചു സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളുമടക്കം 992 റണ്‍സായിരുന്നു അപ്പോള്‍ കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

20 ടെസ്റ്റുകളില്‍ നിന്ന് 53.20 റണ്‍സ് ശരാശരിയില്‍ 1809 റണ്‍സ് നേടിയിട്ടുള്ള സച്ചിനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്. 15 ടെസ്റ്റുകളില്‍നിന്ന് 1236 റണ്‍സുമായി വി.വി.എസ്. ലക്ഷ്മണ്‍ രണ്ടാമതും 15 ടെസ്റ്റുകളില്‍നിന്നു തന്നെ 1143 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് മൂന്നാമതുമുണ്ട്.

virat kohli becomes fastest indian to reach 1000 test runs in australia

വീരേന്ദര്‍ സെവാഗും ഓസീസ് മണ്ണില്‍ ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിട്ടിട്ടുണ്ടെങ്കില്‍ അതില്‍ 83 റണ്‍സ് ഐ.സി.സി ലോക ഇലവനു വേണ്ടി കളിക്കുമ്പോള്‍ നേടിയതാണ്. ഇതു മാറ്റിനിര്‍ത്തിയാല്‍ 10 ടെസ്റ്റുകളില്‍ നിന്ന് 948 റണ്‍സാണ് സെവാഗ് ഓസീസ് മണ്ണില്‍ നേടിയിട്ടുള്ളത്.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വി.വി.എസിനെയും ദ്രാവിഡിനെയും മറികടന്ന് കോലിക്ക് സച്ചിനു പിന്നില്‍ രണ്ടാമതെത്താനും അവസരമുണ്ട്. അതേസമയം ഓസ്‌ട്രേലിയയില്‍ 1000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന 28-ാമത്തെ സന്ദര്‍ശക ടീം അംഗമാണ് കോലി.

ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ചുറി നേടിയാല്‍ ഓസീസിനെതിരെ അവരുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റെക്കോഡിനൊപ്പമെത്താനും കോലിക്കാകും. ഓസ്‌ട്രേലിയയില്‍ കളിച്ച 20 ടെസ്റ്റില്‍ നിന്ന് സച്ചിന്‍ ആറു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. കോലി വെറും ഒമ്പതു ടെസ്റ്റില്‍ നിന്ന് അഞ്ചു സെഞ്ചുറികള്‍ സ്വന്തമാക്കിക്കഴിഞ്ഞു. നിലവില്‍ അഞ്ചു സെഞ്ചുറികളുമായി സുനില്‍ ഗവാസ്‌കറുടെ റെക്കോഡിനൊപ്പമാണ് കോലി.

Content Highlights: virat kohli becomes fastest indian to reach 1000 test runs in australia

Original Article

Leave a Reply