ഒപെക് യോഗം അവസാനിച്ചു; എണ്ണവില കൂടി
വിയന്ന: ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ ആഗോള എണ്ണ ഉത്പാദനത്തിൽ പ്രതിദിനം 12 ലക്ഷം വീപ്പയുടെ കുറവുണ്ടാക്കാൻ ധാരണയായി.
ആദ്യ ദിവസത്തിൽ 10 ലക്ഷം വീപ്പയുടെ കുറവ് വരുത്താനായിരുന്നു തത്വത്തിൽ ധാരണയായത്. എന്നാൽ, യോഗം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഒപെക് അംഗങ്ങളും ഒപെക്കിന് പുറത്തുള്ള എണ്ണ ഉത്പാദക രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയായിരുന്നു. ഇതോടെ, അസംസ്‌കൃത എണ്ണവിലയിൽ അഞ്ചു ശതമാനം കുതിപ്പുണ്ടായി.
12 ലക്ഷം വീപ്പ കുറയ്ക്കുന്നതിൽ എട്ടുലക്ഷം വീപ്പ ഒപെക് രാജ്യങ്ങളായിരിക്കും കുറയ്ക്കുക. റഷ്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളായിരിക്കും ശേഷിച്ച നാലുലക്ഷം വീപ്പ കുറയ്ക്കുക. അതേസമയം, അമേരിക്കയുടെ നിയന്ത്രണം നേരിടുന്ന ഇറാൻ ഉത്പാദനം കുറയ്ക്കില്ല.
Content Highlights: opec,oil price
Leave a Reply
You must be logged in to post a comment.