Home » ‘ഒടിയന്‍’ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് റഹീം

‘ഒടിയന്‍’ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് റഹീം

‘ഒടിയന്‍’ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് റഹീം

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന 'ഒടിയൻ' സിനിമ തടയാൻ ഡി.വൈ.എഫ്.ഐ ഒരുങ്ങുന്നു എന്ന വ്യാജ പ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്ത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാഥാർഥ്യത്തിൻ്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം. റഹീം ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കും. എഎ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മോഹന്‍ലാലിൻ്റെ പുതിയ തിയേറ്റര്‍ ആയ ലാല്‍ സിനി പ്ലസ്സില്‍ ഒടിയന്‍ റിലീസ് ചെയ്യാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ല എന്ന് കാട്ടിയായിരുന്നു ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മോഹൻലാൽ അനധികൃതമായി സ്ഥലം കൈയ്യേറിയാണ് തീയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താൽ തന്നെ തീയേറ്റര്‍ പ്രവര്‍ത്തിക്കാനോ സിനിമ റിലീസ് ചെയ്യാനോ അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് കെട്ടിച്ചമച്ച വാര്‍ത്തയാണ് എന്ന് വ്യക്തമാക്കി ഇപ്പോൾ എഎ റഹീം രംഗത്തെത്തിയിരിക്കുന്നത്.
എഎ റഹീമിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ രൂപം കാണാം
“ഒടിയൻ”തടയുമെന്ന പ്രചരണം വ്യാജം,
നിയമ നടപടി സ്വീകരിക്കും.
ശ്രീ മോഹൻലാൽ നായകനായ ചലച്ചിത്രം “ഒടിയൻ”ഡിവൈഎഫ്ഐ തടയാൻ പോകുന്നു എന്ന് നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത് അടിസ്ഥാന രഹിതമാണ്‌.യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം.വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നൽകും.

Original Article

Leave a Reply