Home » ഐഎഫ്എഫ്കെ 2018: കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി

ഐഎഫ്എഫ്കെ 2018: കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി

ഐഎഫ്എഫ്കെ 2018: കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി. റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായമാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാലാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത്. അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചതാണ് ഈ വിവരം.
ഇക്കുറിയാണ് റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി കൂപ്പൺ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു നടപടി. ഇന്ന് തീയേറ്ററിലെ റിസര്‍വേഷനെ ച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. +
മേളയുടെ പ്രധാനവേദികളിലൊന്നായ ടാഗോര്‍ തീയേറ്ററിലെ സീറ്റുകള്‍ നിറ‍ഞ്ഞതിന് ശേഷം എത്തിയവരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഒരു വിഭാഗം ഡെലിഗേറ്റുകള്‍ പ്രതിഷേധം അറിയ്ച്ചു. ഹൗസ് ഫുള്‍ ആയതിന് ശേഷം ആരെയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ഫയര്‍ ഫോഴ്‍സിന്‍റെ കര്‍ശന നിര്‍ദേശമുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ നൽകിയ വിശദീകരണം. തുടര്‍ന്നാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത്.
Original Article

Leave a Reply