Home » ഏഴ് വയസുകാരന്‍റെ വരുമാനം 155 കോടി- യൂട്യൂബ് സമ്പന്നരിൽ ഒന്നാമത്

ഏഴ് വയസുകാരന്‍റെ വരുമാനം 155 കോടി- യൂട്യൂബ് സമ്പന്നരിൽ ഒന്നാമത്

ഏഴ് വയസുകാരന്‍റെ വരുമാനം 155 കോടി- യൂട്യൂബ് സമ്പന്നരിൽ ഒന്നാമത്

ഏഴ് വയസുകാരന്‍റെ വരുമാനം 155 കോടി- യൂട്യൂബ് സമ്പന്നരിൽ ഒന്നാമത്

റ്റവും അധികം വരുമാനമുണ്ടാക്കുന്ന യൂട്യൂബര്‍മാരില്‍ മുന്നില്‍ ഏഴ് വയസുകാരന്‍. അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് പുറത്തുവിട്ട 2018 ലെ ഏറ്റവും അധികം വരുമാനം നേടുന്ന യൂട്യൂബ് താരങ്ങളുടെ പട്ടികയിലാണ് റയാന്‍ എന്ന ഏഴ് വയസുകാരന്‍ ഒന്നാം സ്ഥാനത്തുള്ളത്.

റയാന്‍ ടോയ്‌സ് റിവ്യൂ എന്ന ചാനലിലൂടെ പുതിയ കളിപ്പാട്ടങ്ങള്‍ പരിചയപ്പെടുത്തുകയും വിലയിരുത്തുകയുമാണ് റയാന്‍ ചെയ്യുന്നത്. 2018 ജൂണ്‍ വരെയുള്ള പന്ത്രണ്ട് മാസങ്ങളില്‍ റയാന്‍ നേടിയത് 2.2 കോടി ഡോളറാണ് (155 കോടിയിലധികം രൂപ). ഇത് കഴിഞ്ഞ വര്‍ഷത്തെ റയാന്‍ നേടിയ വരുമാനത്തിന്റെ ഇരട്ടിയാണ്. 2017 ല്‍ ഫോര്‍ബ്‌സ് പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു റയാന്‍.

റയാനെ കൂടാതെ ഫോര്‍ബ്‌സ് പട്ടികയിലുള്ള മറ്റ് സമ്പന്നരായ യൂട്യൂബര്‍മാരെല്ലാം മുതിര്‍ന്നവരാണ്. ജേക്ക് പോള്‍, അഞ്ച് പേരടങ്ങുന്ന കായിക സംഘം ഡ്യൂഡ് പെര്‍ഫെക്റ്റ്, ഗെയിമര്‍മാരുടെ സംഘം ഡാന്‍ ടിഡിഎം, മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് ജഫ്രീ സ്റ്റാര്‍, മാര്‍കിപ്ലയര്‍, വാനോസ് ഗെയിമിഭ്, ജാക്ക് സെപ്റ്റിക് ഐ, പ്യൂ ഡൈ പൈ, ലോഗന്‍ പോള്‍ എന്നിവരാണ് പട്ടികയിലുള്ളത്.

  1. റയാന്‍ ടോയ്‌സ് റിവ്യൂ – 2.2 കോടി ഡോളര്‍ (155 കോടി രൂപ)
  2. ജേക്ക് പോള്‍ – 2.15 കോടി ഡോളര്‍ (152 കോടി രൂപ)
  3. ഡ്യൂഡ് പെര്‍ഫെക്റ്റ്- 2.0 കോടി ഡോളര്‍ ( 140 കോടി രൂപ)
  4. ഡാന്‍ ടിഡിഎം- 1.85 കോടി ഡോളര്‍ (130 കോടി രൂപ)
  5. ജഫ്രീ സ്റ്റാര്‍ – 1.8 കോടി ഡോളര്‍ (126.67 കോടി രൂപ)
  6. മാര്‍കിപ്ലയര്‍ – 1.75 കോടി ഡോളര്‍ (120 കോടി രൂപ)
  7. വാനോസ് ഗെയിമിങ് – 1.7 കോടി ഡോളര്‍ ( 119.63 കോടി രൂപ)
  8. ജാക്ക് സെപ്റ്റിക് ഐ – 1.6 കോടി ഡോളര്‍ (112.61 കോടി രൂപ)
  9. പ്യൂ ഡൈ പൈ – 1.55 കോടി ഡോളര്‍ ( 109 കോടി രൂപ)
  10. ലോഗന്‍ പോള്‍ – 1.45 കോടി ഡോളര്‍ ( 102 കോടി രൂപ)

ഇതില്‍ ജഫ്രീ സ്റ്റാര്‍, ജാക്ക് സെപ്റ്റിക് ഐ എന്നിവരൊഴികെ മറ്റുള്ളവരെല്ലാം 2017 ലും ഏറ്റവും അധികം വരുമാനം നേടുന്ന യൂട്യൂബര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചവരാണ്.

മാതാപിതാക്കള്‍ക്കൊപ്പമാണ് റയാന്‍ ടോയ്‌സ് റിവ്യൂ ചാനല്‍ വീഡിയോകള്‍ ഒരുക്കുന്നത്. റയാന്റെ രസകരമായ അവതരണ രീതിയും അമ്മയുടെയും അച്ഛന്റെയും പിന്തുണയും ചാനലിന്റെ വിജയത്തിന് കാരണമാണ്.

കളിപ്പാട്ട വിപണിയിലെ താരമാണ് ഇന്ന് റയാന്‍. പല റയാന്റെ പേര് ബ്രാന്റ് ചെയ്തുകൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ പോലും ചില കമ്പനികള്‍ പുറത്തിറക്കിയിട്ടുണ്ട്.

Original Article

Leave a Reply