അഡലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരകൾക്കിടെ ഗ്രൗണ്ടിലും പുറത്തും പ്രകോപനങ്ങൾ പതിവാണ്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം ഋഷഭ് പന്തിൻെറ ഒരു വാചകം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരിക്കുകയാണ്.
ഓസീസ് താരം ഉസ്മാൻ ഖ്വാജ ബാറ്റ് ചെയ്യുമ്പോൾ പ്രകോപിപ്പിക്കാനായി "ഇവിടെ എല്ലാവരും പൂജാര അല്ല" എന്നാണ് പന്ത് പറഞ്ഞത്. പൂജാര മികച്ച പ്രകടനമാണ് ഇന്ത്യക്കായി കാഴ്ച വെച്ചത്. പൂജാരയെ പോലെ കളിക്കാൻ ഓസീസ് താരങ്ങൾക്ക് ആവുന്നില്ലെന്നാണ് പന്ത് പറഞ്ഞത്.
മഹോന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി ഇന്ത്യ പരിഗണിക്കുന്ന താരമാണ് ഋഷഭ് പന്ത്. എന്നാൽ ഇരുവരും വിക്കറ്റിന് പിന്നിൽ തീർത്തും വ്യത്യസ്തരാണ്. ധോണി കൂളാണെങ്കിൽ പന്ത് എതിർ താരങ്ങളെ പ്രകോപിപ്പിക്കാനും മടി കാണിക്കുന്നില്ല.Original Article
‘എല്ലാവരും പൂജാരയെ പോലെയല്ല’; ഖ്വാജയെ പ്രകോപിപ്പിച്ച് പന്ത്

Leave a Reply
You must be logged in to post a comment.