എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയന ചര്‍ച്ച ശനിയാഴ്ച ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയനചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി ശരദ് പവാര്‍ നേരിട്ട് ഇടപെടുന്നു. എന്‍സിപി നേതാക്കളോട് ശനിയാഴ്ച ഡല്‍ഹിയിലെത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. ലനയകാര്യം നിശ്ചയിക്കാന്‍ ബാലകൃഷ്ണപിള്ള നിയോഗിച്ച സമിതിയോടും ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലയനം സാധ്യമായാല്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും പാര്‍ട്ടിയിലുള്ള പിടി അയഞ്ഞേക്കാമെന്ന ആശങ്ക ഈ നേതാക്കള്‍ക്കുണ്ട്. ലയനം വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ശശീന്ദ്രന്‍ വിഭാഗം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കുക എന്നാല്‍ എന്‍സിപിയെ വിഴുങ്ങുക ആകും സംഭവിക്കുക എന്നാണ് ലയനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ശശീന്ദ്രന് മന്ത്രിസ്ഥാനവും തോമസ് ചാണ്ടിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും നഷ് ടമാകുമെന്ന് ഇവര്‍ വാദിക്കുന്നു. പുറമെ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും വിട്ടുനല്‍കേണ്ടി വരും.
ഇടതുമുന്നണിയിലെത്താനുള്ള ഏകവഴിയായി കണ്ടാണ് കേരള കോണ്‍ഗ്രസ് ബി ലയനത്തെ കാണുന്നത്. ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ലയനത്തിന് അനുകൂലമാണ്. അദ്ദേഹത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പവാര്‍ തന്നെ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തിരിക്കുന്നതും. ഗണേഷ്‌കുമാറാകട്ടെ ഇതുവരെ ലയന നീക്കത്തോട് പ്രതികരിച്ചിട്ടുമില്ല. ഇതൊക്കെയാണെങ്കിലും കേന്ദ്രനേതൃത്വത്തെ വെല്ലുവിളിക്കാന്‍ ഇവര്‍ മുതിരുമോ എന്നതിനെ ആശ്രയിച്ചിരിക്കും ലയനത്തിന്റെ ഭാവി.
Content Highlights: NCP-kerala congress merger, talks tomorow
Leave a Reply
You must be logged in to post a comment.