Home » എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ വിവാഹിതനായി

എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ വിവാഹിതനായി

എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ വിവാഹിതനായി

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ വിവാഹിതനായി. ബല്‍റാംപുര്‍ സ്വദേശിയായ ഷഫക്ക് ആണ് വധു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലായിരുന്നു ചടങ്ങുകള്‍.
ലളിതമായ ചടങ്ങില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു വിവാഹം. ഗവേഷക വിദ്യാര്‍ത്ഥിനിയാണ് വധു.

വിവാഹ വിവരം എംഎല്‍എ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒപ്പം വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്സിന്‍ പങ്കുവച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം നാട്ടില്‍ റിസപ്ഷന്‍ ഉണ്ടാക്കാനാണ് പ്ലാന്‍. സുഹൃത്തിന്റെ സഹോദരിയായ ഷഫക്കുമായി ഒരു വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്.

ജാമിയയില്‍ ഫിസിക്‌സില്‍ എംഎസ് സിയും നേടിയ ഷഫക്ക് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ റിസര്‍ച്ച് ഫെല്ലോ ആയി ജോലി ചെയ്യുകയായിരുന്നു.

” നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാൽ പലരെയും അറിയിക്കാൻ കഴിഞ്ഞിട്ടില്ല.
ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബൽറാംപൂരിൽ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം….”

The post എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ വിവാഹിതനായി appeared first on BIGNEWSLIVE | Latest Malayalam News.

Original Article

Leave a Reply