ഗൂഡല്ലൂര്‍: അന്താരാഷ്ട്ര തലത്തില്‍ വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്‍ കൂടി. പുതിയ ബോഗികള്‍ ഘടിപ്പിച്ച വണ്ടി കുന്നൂര്‍ വരെ പരീക്ഷണം ഓട്ടം നടത്തി.
വിജയകരമായിരുന്നു ഈ ഓട്ടം. വന്യജീവികളുടെ ഫോട്ടോ പതിച്ച് മനോഹരമാക്കിയതാണ് പുതിയ ബോഗികള്‍. മേട്ടുപാളയം മുതല്‍ കുന്നൂര്‍ വരെ കല്‍ക്കരി ഇന്ധനം ഉപയോഗിച്ച് കുന്ന് കയറുന്ന എഞ്ചീനും ശേഷം ഊട്ടിയിലെക്ക് ഡീസല്‍ എഞ്ചീനമാണ് വണ്ടിയിലുള്ളത്. ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്‍ യാത്രയെ പറ്റി അറിയുന്നവരുടെ ഊട്ടി സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം തന്നെ ഈ ട്രെയിനില്‍ ഒന്ന് കയറുക എന്നതായിരിക്കും. 1854ല്‍ ആണ് ഈ പാതയുടെ രൂപരേഖയുണ്ടാക്കാനാരംഭിച്ചത്. 1908ല്‍ ബ്രിട്ടീഷ്‌കാര്‍ നിര്‍മിച്ച ഈ റെയില്‍വേ ട്രാക്ക് ലോകത്ത് ഇപ്പോഴും ഉപയോഗിക്കുന്ന ചുരുക്കം ചില മീറ്റര്‍ ഗെജുകളില്‍ ഒന്നാണ്. യുനസ്‌കോ ലോക പൈതൃക പട്ടികയില്‍ 2005 ഇല്‍ പ്രഖ്യാപിച്ചതോടെയാണ് ഇത് ലോക ശ്രദ്ദയാകര്‍ഷിച്ചത്.കല്‍കരിയാണ് ഈ ട്രെയിന്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.
ഈ യാത്ര ശരിക്കും ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. മീറ്റര്‍ ഗേജ് ട്രാക്കില്‍ ഓടുന്ന ചെറിയ ബോഗികളില്‍ കാട്ടിനുള്ളിലൂടെയുള്ള യാത്ര 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള സിനിമകളിലെ ട്രെയിന്‍ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ്. 46 കിലോമീറ്ററുള്ള ഈ യാത്രക്കിടയില്‍ 108 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളും ഉണ്ട്.
Leave a Reply
You must be logged in to post a comment.